Trading

ഓഹരി വിപണിയില്‍ നഷ്ടം തന്നെ; കേന്ദ്രസര്‍ക്കാറിന്റെ പരിഷ്‌കരണങ്ങളില്‍ നിക്ഷേപകര്‍ക്ക് തൃപ്തിയല്ലെന്ന് വ്യക്തം

കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചിട്ടും ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. വിപണിയില്‍ നിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍മാറുന്ന പ്രവണതയാണ് ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ളത്. യുഎസ്-ചൈനാ വ്യാപാര തര്‍ക്കവും അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ടിട്ടുള്ള രാഷ്ട്രീയ പ്രതിസന്ധിയുമെല്ലാം ഓഹരി വിപണി നിലംപൊത്തുന്നതിന് കാരണമായിട്ടുണ്ട്. രാജ്യം മാന്ദ്യം നേരിടുന്നുണ്ടെന്ന ആശങ്കയ

മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 198.54 പോയിന്റ് താഴ്ന്ന് 38106.87 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി  46.80 പോയിന്റ് താഴ്ന്ന്  േ11313.10 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.അതേസമയം 959 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1469 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 

യെസ് ബങ്ക് (32.81%), സീ എന്റര്‍ടെയ്ന്‍ (7.89%), ബിപിസിഎല്‍ (7.63%), ടാറ്റാ മോട്ടോര്‍സ് (6.16%), എയ്ച്ചര്‍ മോട്ടോര്‍സ് (2.57%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ നഷ്ടം രേഖപ്പെടുത്തി. വേദാന്ത (-4.56%), കോള്‍ ഇന്ത്യ (-3.79%), ഹിന്ദാല്‍കോ (-3.77%), ടാറ്റാ സ്റ്റീല്‍ (-3.40%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-3.28%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ നഷ്ടം രേഖപ്പെടുത്തിയത്. 

എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ടിട്ടുള്ള രാഷ്ട്രീയ പ്രതിസന്ധി മൂലം വിവിധ കമ്പനികളുടെ ഓഹരിയില്‍ ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നു. യെസ് ബാങ്ക് (2,484.05), ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് (1,689.30), എസ്ബിഐ (1,428.41), ബിപിസിഎല്‍ (1,381.24), ആക്‌സിസ് ബാങ്ക് (1,177.44) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് വ്യാപാരത്തില്‍ രൂപപ്പെട്ട പ്രതിസന്ധി മൂലം ഭീമമായ ഇടപാടുകള്‍ നടന്നത്. 

Author

Related Articles