ഓഹരി വിപണി കുതിച്ചു;നിഫ്റ്റി 11,900ന് മുകളിലെത്തി
മുംബൈ: തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും ഓഹരി വിപണി കുതിച്ചു. നിഫ്റ്റി 11,900ന് മുകളിലെത്തി. സെന്‍സെക്സ് 326.82 പോയിന്റ് നേട്ടത്തില്‍ 40,509.49ലും നിഫ്റ്റി 79.60 പോയിന്റ് ഉയര്‍ന്ന് 11,914.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1216 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1426 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 164 ഓഹരികള്‍ക്ക് മാറ്റമില്ല. റിപ്പോ നിരക്ക് നാലുശതമാനത്തില്‍തന്നെ നിലനിര്‍ത്തിയത് ബാങ്കിങ് ഓഹരികള്‍ നേട്ടമാക്കി.
വിപ്രോ, ആക്സിസ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഗ്രാസിം ഇന്‍ഡസ്ട്രീസ്, യുപിഎല്‍, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, ഐടി സൂചികകള്‍ ഉയര്‍ന്നു. അതേസമയം, എഫ്എംസിജി, വാഹനം, ലോഹം, ഫാര്‍മ സൂചികകള്‍ സമ്മര്‍ദം നേരിട്ടു.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍