Trading

ഓഹരി വിപണിയില്‍ ഇന്ന് നേരിയ നഷ്ടം; സെന്‍സെക്‌സ് 17.14 പോയിന്റ് താഴ്ന്നു

ഓഹരി വിപണയില്‍ ഇന്ന് നേരിയ നഷ്ടം. പൗരത്വ നിയമ ഭേദഗദിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും, വളര്‍ച്ചാ നിരക്കില്‍ നടപ്പുവര്‍ഷവും വീണ്ടും കുറവ് വന്നേക്കുമെന്ന ആശങ്കയാണ് വിപണിയില്‍ നിന്ന് നിക്ഷേപകരുടെ പിന്‍മാറ്റം ചെറിയ തോതിലെങ്കിലും പ്രകടമായത്. അതേസമയം കഴിഞ്ഞ യുഎസ്-ചൈന വ്യാപാര തര്‍ക്കം സമവായത്തിലെത്തുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണി  നേട്ടത്തിലെത്തിയിരുന്നു. എന്നാല്‍ ചില ആശങ്കകള്‍ മൂലം ഓഹരി വിപണി ഇന്ന് നേരിയ നേട്ടത്തോടെയാണ് അവസാനിച്ചത്.  

എന്നാല്‍ ഇന്ന് മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ്  17.14 പോയിന്റ് താഴ്ന്ന്  41,558.00 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.  ദേശീയ ഓഹരി സൂചികയായ നിഫ്റ്റി  10.10 പോയിന്റ് താഴ്ന്ന്  12,255.90 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1423 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും,  1108 കമ്പനികളുടെ ഓഹഗരികള്‍ നഷ്ടത്തിലുമാണുള്ളത്.   

ടാറ്റാ മോട്ടോര്‍സ് (4.29%), എയ്ച്ചര്‍ മോട്ടോര്‍സ് (2.53%), വേദാന്ത (1.81%), യുപിഎല്‍ (1.57%), ഹീറോ മോട്ടോകോര്‍പ്പ് (1.50%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.  

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. യെസ് ബാങ്ക് (-1.35%), ഐസിഐസിഐ ബാങ്ക് (-0.99%),  എസ്ബിഐ (-0.85%),  ആക്‌സിസ്  ബാങ്ക് (-0.80%), ടിസിഎസ് (-0.70%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്. 

എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നത്. റിലയന്‍സ് (1,208.79), എസ്ബിഐ (761.55), ആക്‌സിസ് ബാങ്ക് (756.68), ടാറ്റാ മോട്ടോര്‍സ് (752.22),  യെസ് ബാങ്ക് (722.12) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നത്.

Author

Related Articles