ചരിത്ര നേട്ടവുമായി ഓഹരി സൂചിക; ആദ്യമായി നിഫ്റ്റി 13,000ന് മുകളില്‍ ക്ലോസ് ചെയ്തു
മുംബൈ: ചരിത്രത്തിലാദ്യമായി നിഫ്റ്റി 13,000ന് മുകളില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സും റെക്കോഡ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മാര്‍ച്ചിലെ താഴ്ന്ന നിലവാരത്തില്‍നിന്ന് 73ശതമാനം ഉയരത്തിലാണ് ഇപ്പോള്‍ നിഫ്റ്റി. യുഎസില്‍ അധികാര കൈമാറ്റം ഉറപ്പായതും കോവിഡ് വാക്സിന്‍ വികസിപ്പിക്കുന്നതിലെ പുരോഗതിയും വിപണിയില്‍ ചലനം സൃഷ്ടിച്ചു. ആഭ്യന്തര വിപണിയിലേയ്ക്ക് കാര്യമായി വിദേശ നിക്ഷേപമെത്തിയതും ആഗോള വിപണികളിലെ നേട്ടവും സൂചികകള്‍ ആഘോഷമാക്കി.
445.87 പോയന്റാണ് സെന്‍സെക്സിലെ നേട്ടം. 44,523.02ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 128.70 പോയന്റ് ഉയര്‍ന്ന് നിഫ്റ്റി 13,055.20ലുമെത്തി. ബിഎസ്ഇയിലെ 1603 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1167 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികള്‍ക്ക് മാറ്റമില്ല.
അദാനി പോര്‍ട്സ്, ഐഷര്‍ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടൈറ്റാന്‍ കമ്പനി, എച്ച്ഡിഎഫ്സി, ബിപിസിഎല്‍, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക് സൂചിക 2.4ശതമാനം ഉയര്‍ന്നു. വാഹനം, ലോഹം, ഫാര്‍മ സൂചികകളും ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍