മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഓഹരി വിപണി നഷ്ടത്തില്‍; സെന്‍സെക്‌സ് 229.02 പോയിന്റ് താ്‌ഴ്ന്നു
മഹാരാഷ്ട്രയില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതസിന്ധി മൂലം ഇന്ന് ഓഹരി വിപണി നഷ്ടത്തില്‍ അവസാനിച്ചു. നിലവില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാറുണ്ടാക്കാനുള്ള നീക്കങ്ങളുമായി ഇപ്പോള്‍ മുന്‍പോട്ട് പോവുകയാണ് രാഷ്ട്രീയ നേതാക്കള്‍. മഹാകരാഷ്ട്രയില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധികള്‍ മൂലം നിക്ഷേപകര്‍ ഇന്ന് കൂട്ടത്തോടെ പിന്‍മാറുന്നതിന് കാരണമായിട്ടുണ്ട്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് ഇന്ന് 229.02 പോിന്റ് താഴ്ന്ന് 40116.06 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 73 പോയിന്റ് താഴ്ന്ന് 11,840.50 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 954 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1583 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
അതേസമയം രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഇന്ത്യ നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തില്‍ 4.2 ശതമാനം വളര്‍ച്ച മാത്രമേ നേടുകയുള്ളുവെന്ന വിലയിിരുത്തലും നിക്ഷേപകര്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് പിന്നോട്ടുപോകുന്നതിന് ഇടയാക്കിയിട്ടുണ്ട്. വിവിധ റേറ്റിങ് ഏജന്‍സികള്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചതോടെ ഓഹരി വിപണികള്‍ വലിയ ആശങ്കകളാണ് ഉണ്ടായിട്ടുള്ളത്.
ബ്രിട്ടാന്നിയ്യ (4.81%), ടിസിഎസ് (3.70%), റിലയന്‍സ് (3.12%), നെസ്റ്റ്ിലി (0.88%), ബജാജ് ഫിന്‍സെര്‍വ്വ് (0.84%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയിട്ടുള്ളത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ നഷ്ടമാണ് രേഖപ്പെടുത്തിയത്. യെസ് ബാങ്ക് (-6.58%), ഗെയ്ല്‍ (-4.99%), സീ എന്റര്‍ടെയ്ന്‍ (-4.86%), അദാനി പോര്‍ട്‌സ് (-4.41%), എസ്ബിഐ (-3.30%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നത്. യെസ് ബാങ്ക് (2,167.90), റിലയന്‍സ് (1,697.84), ഐസിഐസിഐ ബാങ്ക് (1,178.98), എസ്ബിഐ (1,002.13), ടിസിഎസ് (832.87) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നത്.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്‌സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍