Trading

ഓഹരി വിപണി നേരിയ നേട്ടത്തില്‍ അവസാനിച്ചു; സെന്‍സെക്‌സ് 22 പോയിന്റ് മാത്രം ഉയര്‍ന്നു

കേന്ദ്ര ബജറ്റിന് രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ വിപണിയില്‍ വലിയ ചലനങ്ങള്‍ ഇല്ലാതെ സ്റ്റെഡിയായി ക്‌ളോസ് ചെയ്തു. ബജറ്റിന് ശേഷം മാത്രമേ വിപണിയില്‍ വലിയ ട്രെന്‍ഡ് ഉണ്ടാകൂ എന്നും, പൊതുവെ സാമ്പത്തിക രംഗത്തു നിന്നുമുള്ള വാര്‍ത്തകള്‍ അസുഖകരാമയി തുടരുന്നതും മൂലം വലിയ എക്‌സ്‌പോഷര്‍ എടുക്കാന്‍ ഊഹക്കച്ചവടക്കാര്‍ തയ്യാറുമല്ല. അതുകൊണ്ട് തന്നെ ഓഹരി വിപണി ഇന്ന് നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു.

മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 22.77 പോയിന്റ് ഉയര്‍ന്ന് 39,839.25 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 6.50 പോയിന്റ് ഇയര്‍ന്ന് 11,916.80 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1308 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1146 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 

ഇന്ത്യാ ബുള്‍സ് എച്ച്എസ്ജി (7.56%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (3.82%), സീ എന്റര്‍ടെയ്ന്‍ (1.26%),ഐടിസി (1.04%), ഐഒസി (0.94%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടമുണ്ടാക്കിയത്. 

എന്നാല്‍ വ്യാപാരത്തിലെ ചില പ്രതിസന്ധി മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി.  എയ്്ച്ചര്‍ മോട്ടോര്‍സ് (-2.42%), ഗെയ്ല്‍ (-1.96%), ടെക് മഹീന്ദ്ര (-1.48%), ഡോ.റെഡ്ഡിസ് ലാബ്‌സ് (-1.18%), ഇന്‍ഫോസിസ് (0.94%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം രേഖപ്പെടുത്തിയത്. 

അതേസമയം വ്യാപാരത്തിലെ ചില ആശയകുഴപ്പം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകള്‍ നടന്നു. യെസ് ബാങ്ക് (1,123.10), ഇന്‍ഡ്‌സ് ഇന്‍ഡ് ബാങ്ക് (789.03), റിലയന്‍സ് (516.16), ഐടിസി (501.37), എച്ച്ഡിഎഫ്ിസി (488.7) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്. 

 

Author

Related Articles