തുടര്‍ച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണി നേട്ടത്തില്‍
മുംബൈ: തുടര്‍ച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണി നേട്ടമുണ്ടാക്കി. ഐടി, ബാങ്ക് ഓഹരികളുടെ കരുത്തില്‍ നിഫ്റ്റി 11,000 കടന്നു. സെന്‍സെക്സ് 398.85 പോയിന്റ് ഉയര്‍ന്ന് 37,418.99ലും നിഫ്റ്റി 120.50 പോയിന്റ് നേട്ടത്തില്‍ 11022.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1487 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1154 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 181 ഓഹരികള്‍ക്ക് മാറ്റമില്ല.
ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ബജാജ് ഫിനാന്‍സ്, എച്ച്സിഎല്‍ ടെക്, ബജാജ് ഫിന്‍സര്‍വ്, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സണ്‍ ഫാര്‍മ, സിപ്ല, സീ എന്റര്ടെയ്ന്മെന്റ്, ബിപിസിഎല്‍, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഫാര്‍മ ഒഴികെയുള്ള സൂചികകളാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തോളം ഉയര്‍ന്നു.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍