Banking

സൗദിയില്‍ ബാങ്കുകള്‍ തമ്മിലുള്ള ലയനം ഉടനെ ഉണ്ടാവില്ല

സൗദിയില്‍ കേന്ദ്ര ബാങ്കുകള്‍ തമ്മിലുള്ള ലയനം ഇപ്പോള്‍ ആവശ്യമില്ലന്നും അതിനുള്ള സാധ്യതകള്‍ രാജ്യത്തില്ലെന്നും സൗദി കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ അഹ്മദ് അല്‍ ഖലീഫി കൂട്ടിച്ചേര്‍ത്തു. അതേസമയം സൗദിയിലെ കേന്ദ്ര വാണിജ്യ ബാങ്കും റിയാദ് ബാങ്കും ലയന ചര്‍ച്ചകള്‍ നടന്നുവന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടയിലാണ് സൗദി കേന്ദ്രബാങ്ക് ഗവര്‍ണറുടെ പ്രസ്താവന അന്താരാഷ്ട്ര മാധ്യമമായ അറേബ്യന്‍ ബിസിനസ്  റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

കഴിഞ്ഞ ഡിസംബറില്‍ സൗദിയിലെ രണ്ട് പ്രമുഖ ബാങ്കുകളായ റിയാദ് ബാങ്കും കേന്ദ്ര വാണിജ്യ ബാങ്കും തമ്മില്‍ 183 ബില്യണ്‍ ഡോളറിലൂടെ ഒറ്റ സംരംഭമായി മാറുമെന്ന് വ്യക്തമാക്കിയിരുന്നു. സൗദിയിലെ അതിശക്തമായ രണ്ട് ബാങ്കുകള്‍ തമ്മിലുള്ള ലയനത്തെ പറ്റി അന്താരാഷ്ട്ര മാധ്യമങ്ങള്‍ അന്ന് വളരെ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 

അതേസമയം സൗദിയില്‍ പണചുരുക്കം ഉണ്ടാകാനുള്ള സാധ്യതയില്ലെന്നും സൗദിയുടെ പണലഭ്യത കരുത്തറ്റതാണെന്നും സൗദി കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. 

 

 

Author

Related Articles