Banking

ബാങ്കില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാത്തവരുടെ എണ്ണം 60 ശതമാനമായി; ബാങ്കുകളുടെ കിട്ടാക്കടം ഇനിയും വര്‍ധിക്കും

ന്യൂഡല്‍ഹി:  രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാത്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്.ബാങ്ക് കുടിശ്ശികക്കാരുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ധനവുണ്ടായതായി കേന്ദ്ര ധനകാര്യ വകുപ്പ് പുറത്തുവിട്ട കണക്കുകളിലൂടെ വ്യക്തമാക്കുന്നു.ബാങ്ക് വായ്പയെടുത്ത് കുടിശ്ശിക വര്‍ധിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവെന്നാണ് ലോക്‌സഭയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്താകെ ബാങ്കില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടക്കാത്തവരുടെ എണ്ണം 8,582 ആയി വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് വായ്പ എടുത്ത് തിരിച്ചടക്കാത്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2014-2015 കാലയളവില്‍ മാത്രം 5,349 പേരാണ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ പോയത്. 

അതേസമയം ബാങ്കില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. വായ്പയെടുത്ത് തിരിച്ചടക്കാത്തവരുടെ സ്വത്തുക്കള്‍ തിരിച്ചുപിടിക്കുന്ന നടപടികളിലേക്ക് മുതിരും. ബാങ്കില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടക്കാത്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് 2014-2015 സാമ്പത്തിക വര്‍ഷത്തിന് ശേഷം ഉണ്ടായിട്ടുള്ളത്. 2015-2016 സാമ്പത്തിക വര്‍ഷം മാത്ര ബാങ്കില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാത്തവരുടെ എണ്ണം 6,575 ആയി ഉയര്‍ന്നു. 2016-17 സാമ്പത്തിക വര്‍ഷമിത്  7,079 ആയും, 2017-18 7,535 ആയും ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടം വര്‍ധിച്ചുവരുന്ന  സാഹചര്യത്തില്‍ വായ്പ എടുത്ത് തിരിച്ചടക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ക്ക് വിധേയമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 50 കോടി രൂപയിലധികം കുടിശ്ശിക വരുത്തിയ കമ്പനികള്‍ക്ക് നേരെ കര്‍ശന നടപടികളെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

 

Author

Related Articles