Banking

വന്‍കിട ബാങ്കുകളുമായി ചേര്‍ന്ന് ഒലയും ഫ്‌ളിപ്കാര്‍ട്ടും ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കും

ഒലയും ഫ്‌ളിപ്കാര്‍ട്ടും വന്‍കിട ബാങ്കുകളുമായി ചേര്‍ന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കുന്നു. റൈഡ്-ഹയിലിംഗ് സ്റ്റാര്‍ട്ട്അപ്പ് ഒല ഓണ്‍ലൈന്‍ ടാക്സി സേവനത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം കൂടുതല്‍ മേഖലകളിലേക്ക് വിപുലീകരണം നടത്താനാണ് ശ്രമിക്കുന്നത്. അടുത്ത ആഴ്ച മുതല്‍ പുതിയ സേവനം ഒരുക്കുമെന്നാണ് പറയുന്നത്. ആദ്യ വര്‍ഷം ഒരു മില്യണ്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാനാണ് കമ്പനി പദ്ധതിയിടുന്നത്.

2016 ലാണ് ഒല ക്രെഡിറ്റിന്റെ പ്രവര്‍ത്തനം പരീക്ഷണാടിസ്ഥാത്തില്‍ ആരംഭിച്ചത്. ഈ ഫീച്ചര്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ പ്രതിമാസം 30 ശതമാനത്തിന്റെ വര്‍ധനയുണ്ടാകുന്നുവെന്നാണ് കമ്പനി പറയുന്നത്. എന്‍ബിഎഫ്സി ലൈസന്‍സ് സ്വന്തമാക്കുന്നതോടെ ഒല ക്രെഡിറ്റിന്റെ സേവനങ്ങള്‍ വിപുലീകരിക്കാന്‍ കമ്പനിക്ക് സാധിക്കും.

ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയുമായി സഹകരിച്ച് കമ്പനി ഈ കാര്‍ഡിന് സമാഹരിക്കാനിരിക്കുമെന്നാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ ഒരു ഉന്നത നിര്‍വ്വാഹകന്‍ പറയുന്നത്.  2018 ഒക്ടോബറില്‍ ആമസോണ്‍ പേയ്ക്ക് ഐസിഐസിഐ ബാങ്കുമായി കൈകോര്‍ത്ത് കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആമസോണ്‍ ഇന്ത്യ ആവാസ വ്യവസ്ഥയില്‍ ഉപഭോക്താക്കള്‍ക്ക് പ്രതിഫലം നല്‍കുകയും ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

 

Author

Related Articles