Investments

ഓപ്പോ ഇന്ത്യയില്‍ 1.5 ബില്യണ്‍ ഡോളര്‍ നിക്ഷപിക്കും; ലക്ഷ്യം 5ജി സാങ്കേതിക വിദ്യ വികസിപ്പിക്കുക

ഇന്ത്യല്‍ 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി ഓപ്പോ. സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഓപ്പോ 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നത്. 5ജിയില്‍ കേന്ദ്രീകരിച്ചുള്ള ഗവേഷണങ്ങള്‍ വികസിപ്പിക്കാന്‍ വേണ്ടിയാണ് ഒപ്പോ പുതിയ നിക്ഷേപത്തിന് ഒരുങ്ങുന്നത്. ഒപ്പോയുടെ പുതിയ നിക്ഷേപം സാങ്കേതിക വളര്‍ച്ചയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. 

5ജിയെ കൂടാതെ പുതിയ സാങ്കേതിക വിദ്യ അടക്കമുള്ള പദ്ധതികള്‍ വികസിപ്പിച്ചെടുക്കാന്‍ പദ്ധതിയിടുന്നുണ്ട്.  ആര്‍ട്ടി ഫിഷ്യല്‍ ഇന്റലിജന്‍സ്, ഇമേജിംഗ്, ഡിസൈന്‍, എന്നീ മേഖലകളിലെ ഗവേഷണങ്ങള്‍ക്കാണ് ഓപ്പോ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. ഇന്ത്യയില്‍ 5ജിയുടെ പ്രവര്‍ത്തനം കൂടുതല്‍ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഓപ്പോ അധികൃതര്‍. ഈ വര്‍ഷം തന്നെ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് മുതിരുമെന്നാണ് അദികൃതര്‍ അറിയിച്ചിട്ടുള്ളത്. 2019ലെ റിസര്‍ച്ച് ആന്‍ഡ് ജിവലപ്‌മെന്റ് ഡയറക്ടര്‍ ഓഫ് സ്റ്റാന്‍ഡേര്‍ഡ് പറഞ്ഞിതങ്ങനെയാനമ്. ഓപ്പോയില്‍ 500 രണ്ട് വര്‍ഷത്തിനുള്ളില്‍ 500 ജീവനക്കാരെ വര്‍ദിപ്പിക്കുമെന്നാണ്. 

5ജി നിര്‍മ്മാണത്തിനായി ചിപ്പ് കമ്പനിയായ ക്വാല്‍ക്കോയുമായി ഓപ്പോ സഹകരിക്കുകയും ചെയ്തുവരികയാണ്. ഇന്ത്യയില്‍ 5ജി വികസിപ്പിക്കാന്‍ വളരെ വേഗത്തിലാണ് ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 

 

Author

Related Articles