Banking

നീരവ് മോദിയുടെ അറസ്റ്റ്; പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഹരിയില്‍ 4 ശതമാനം വര്‍ധനവ്

നീരവ് മോദിയെ ലണ്ടനില്‍ അറസ്റ്റ് ചെയ്തതോടെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഹരി വിപണിയില്‍ 4 ശതമാനം വര്‍ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട്. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയുടെ ഉത്തരവിലാണ് വജ്രവ്യാപാരി നീരവ് മോദിയെ  അറസ്റ്റ് ചെയ്തത്.നീരവ് മോദിയെ അറസ്റ്റ് ചെയ്തതോടെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഹരി വ്യാപരത്തിലെ ആശയ കുഴപ്പം നീങ്ങിയെന്നാണ് വിലയിരുത്തല്‍.

വരും ദിവസങ്ങളില്‍ ഓഹരി വിപണിയില്‍ നേട്ടമുണ്ടാകുമെന്നാണ് സൂചന.  ഓഹരി വ്യാപാരം 94.15 രൂപയിലാണ് ഇന്ന് അവസാനിച്ചത്. ബിഎസ്ഇയില്‍ 93.55 രൂപയിലെത്തി വ്യാപാരം അവസാനിക്കുകയും ചെയ്തു. 3.37 ശതമാനം വര്‍ധനവാണ് ബിഎസ്ഇയിലെ ഓഹരിയല്‍ വര്‍ധനവുണ്ടായത്. 2018 ഓഗസ്റ്റിലെ ഇഡിയുടെ അപേക്ഷ പരിഗണിച്ചാണ് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്റ്റര്‍ കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുകൂലമായ വിധി പുറപ്പെടുവിച്ചിട്ടുള്ളത്. 

 

Author

Related Articles