Banking

പഞ്ചാബ് നാഷണല്‍ ബാങ്ക് മൂന്ന് സ്വകാര്യ ബാങ്കുകളെ ഏറ്റെടുക്കും

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് മൂന്ന് സ്വകാര്യ ബാങ്കുകളുടെ നിയന്ത്രണം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്.  സാമ്പത്തിക പ്രതിസന്ധിയും, കടബാധ്യതയും മൂലമാണ് ബാങ്കുകളുടെ നിയന്ത്രണം പഞ്ചാബ് നാഷണല്‍ ബാങ്ക് ഏറ്റെടുക്കുന്നത്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, അലഹബാദ് ബാങ്ക്, ആന്ധ്രാ ബാങ്ക് എന്നീ സ്വകാര്യ ബാങ്കുകളുടെ  നിയന്ത്രണമാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് ഏറ്റെടുക്കുക. 

ബാങ്കിന്റെ പ്രവര്‍ത്തനം വിപുലമാക്കാനും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റാനുമാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് സ്വകാര്യ ബാങ്കുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്. 

 

Author

Related Articles