Banking

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അറ്റലാഭത്തില്‍ റെക്കോര്‍ഡ് നേട്ടം; ജൂണിലവസാനിച്ച ഒന്നാംപാദത്തില്‍ ബാങ്കിലേക്ക് ഒഴുകിയെത്തിയത് 1,019 കോടി രൂപ

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലൊന്നായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അറ്റലാഭത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 2019-2020 സാമ്പത്തിക വര്‍ഷ്ത്തിലെ ഒന്നാം പാദത്തില്‍ ബാങ്കിന്റെ അറ്റലാഭമായി രേഖപ്പെടുത്തിയിട്ടുള്ളത് 1,019 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത് എന്നാല്‍ മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന് വന്‍ തുകയാണ് അറ്റനഷ്ടമായി ഉണ്ടായിട്ടുള്ളത്. ഏകദേശം 940 കോടി രൂപയോളം തുകയാണ് 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 

ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തിയിലെ നീക്കിയിരിപ്പിലടക്കം വന്‍ കുറവാണ് ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഏകദേശം 64.8 ശതമാനം ഇടിവാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. 5,758.16 കോടി രൂപയില്‍ നിന്ന് ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തിയിലെ നീക്കിയിരിപ്പ് ഏകദേശം 2,023.31 കോടി രൂപയായി ചുരുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 

അതേസമയം ബാങ്കിന്റെ അറ്റപലിശയിനത്തിലുള്ള വരുമാനത്തിലടക്കം വന്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബാങ്കിന്റെ അറ്റപലിശയിനത്തിലുള്ള വരുമാനത്തില്‍ ഏകദേശം 11.73 ശതമാനം ഇടിവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ബാങ്കിന്റെ അറ്റപലിശയിനത്തിലുള്ള വരുമാനം ഏകദേശം 4,141 കോടി രൂപയായി ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ മുന്‍വര്‍ഷം ബാങ്കിന്റെ അറ്റപലിശയിനത്തിലുള്ള വരുമാനമായി രേഖപ്പെടുത്തിയിട്ടുള്ളത് ഏകദേശം 4,691.86 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.

Author

Related Articles