Banking

പഞ്ചാബ് നാഷണല്‍ ബാങ്ക് നിഷ്‌ക്രിയ ആസ്തി അക്കൗണ്ട് വില്‍ക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുായ പഞ്ചാബ് നാണല്‍ ബാങ്ക് ഇപ്പോള്‍ പുതിയൊരു തീരുമാനം എടുത്തിരിക്കുകയാണ്. 1000 കോടി രൂപയോളം വില വരുന്ന നിഷ്‌ക്രിയ ആസ്തികളുള്ള എക്കൗണ്ട് ബാങ്ക് വില്‍പ്പനയ്ക്കായി തീരുമാനിച്ചെന്നാണ് വിവരം. ആറോളം വരുന്ന നിഷ്‌ക്രിയ എക്കൗണ്ടുകളാണ് ബാങ്ക് വില്‍പ്പനയ്ക്കായി വെച്ചിട്ടുള്ളത്. നിഷ്‌ക്രിയ ആസ്തികള്‍ ഏറ്റെടുക്കാന്‍ എന്‍ബിഎഫ്‌സി സ്ഥാപനങ്ങള്‍ക്കും, ബാങ്കിങ് സ്ഥാപനങ്ങള്‍, മറ്റ് ബാങ്കുകള്‍ എന്നിവര്‍ക്കെല്ലാം ഈ എക്കൗണ്ടുകള്‍ ഏറ്റെടുക്കാനായി ജൂണ്‍ 26 ന് മുന്‍പ് അപേക്ഷകള്‍ സമര്‍പ്പിക്കാം. 

വന്ദന വിദ്യുത് സ്റ്റീല്‍ എന്ന കമ്പനി 454.2 കോടി രൂപയോളമാണ് വായ്പയാണ് അടക്കാനുള്ളത്. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിസ സ്റ്റീല്‍ 443.76 കോടി രൂപോളം ബാങ്കിന് തിരിച്ചടവായി ലഭിക്കാനുണ്ടെന്നാണ് കണക്കുകളിലൂടെ  പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. 342 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തിയാണ് ബാങ്ക് വില്‍പ്പനയ്ക്കായി വെച്ചിട്ടുള്ളത്. 

ടെപ്‌റ്റേഷന്‍ ഫുഡസ്, കാബ്‌കോം കേബിള്‍, സൂം വല്ലഭ് സ്റ്റീല്‍,  ഹെലോ.്‌സ് ഫോട്ടോവോള്‍ട്ടയ്ക്ക് എന്നീ കമ്പനികളുടെ നിഷ്‌ക്രിയ എക്കൗണ്ടുകളാണ് വില്‍പ്പനയ്ക്കായ് ബാങ്ക് നീക്കിവെച്ചിട്ടുള്ളത്. നിഷ്‌ക്രിയ എക്കൗണ്ടുകള്‍ വില്‍ക്കുന്നതിലൂടെ ബാങ്ക് 10,000  കോടി രൂപയുടെ സമാഹരണമാണ് ലക്ഷ്യമിടുന്നത്. 

അതേസമയം ബാങ്കിന്റെ അറ്റനഷ്ടത്തില്‍ 2018-2019 സാമ്പത്തിക വര്‍ഷം വലിയ കുറവുണ്ടായെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ബാങ്കിന്റെ അറ്റനഷ്ടം കഴിഞ്ഞവര്‍ഷം 9,975.49 കോടി രൂപയായി കുറഞ്ഞുവെന്നാണ് പറയുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ ആകെ അറ്റനഷ്ടം 12,282.82 കോടി രൂപയായരുന്നു. നീരവ് മോദിയടക്കമുള്ളവര്‍ 14000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയത് പഞ്ചാബ് നാഷണലില്‍ ബാങ്കില്‍ നിന്നായിരുന്നു. ബാങ്കിന്റെ    നിഷ്ടക്രിയ ആസ്തയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവ് വരുത്താന്‍ സാധിച്ചെന്നാണ് കണക്കുകളിലൂടെ സാക്ഷ്യപ്പെടുത്തുന്നത്. നിഷ്‌ക്രിയ ആസ്തി 6.56 ശതമാനമായി കുറഞ്ഞു. മുന്‍വര്‍ഷം 11.24 ശതമാനമാണെന്നാണ് പറയുന്നത്.

 

Author

Related Articles