Lifestyle

ഓള്‍ ഇലക്ട്രിക് പോര്‍ഷ മകാന്‍ 2023ല്‍ ആഗോള വിപണികളില്‍

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ പോര്‍ഷെയും ഓള്‍ ഇലക്ട്രിക് പോര്‍ഷ മകാന്‍ 2023 ല്‍ ആഗോള വിപണികളില്‍ അവതരിപ്പിച്ചേക്കും എന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. പൂര്‍ണ വൈദ്യുത പോര്‍ഷ മകാന്‍ കോംപാക്റ്റ് എസ്യുവിയുടെ പ്രോട്ടോടൈപ്പുകളുടെ പരീക്ഷണയോട്ടം തുടങ്ങിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ജര്‍മനിയിലെ വൈസാഹിലെ പോര്‍ഷ ഡെവലപ്മെന്റ് സെന്ററില്‍ വൈദ്യുത വാഹനം ഡിജിറ്റല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമായിരുന്നു.

ഓള്‍ ഇലക്ട്രിക് പോര്‍ഷ മകാന്‍ നിര്‍മിക്കുന്നത് ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്റെ പിപിഇ (പ്രീമിയം പ്ലാറ്റ്ഫോം ഇലക്ട്രിക്) ആര്‍ക്കിടെക്ച്ചറിലാണ്. പോര്‍ഷ ടൈകാന്‍ ഇവി പോലെ, 800 വോള്‍ട്ട് ആര്‍ക്കിടെക്ച്ചര്‍ ഉപയോഗിക്കും. ഡിജിറ്റല്‍ പരീക്ഷണം സമയം, വിഭവങ്ങള്‍, വികസിപ്പിക്കുന്നതിന്റെ ചെലവ് എന്നിവ കുറയ്ക്കുന്നതിന് സഹായിച്ചതായി കമ്പനി വ്യക്തമാക്കി. ലോകമെങ്ങുമുള്ള വ്യത്യസ്ത കാലാവസ്ഥകളിലും ഭൂപ്രകൃതികളിലുമായി മുപ്പത് ലക്ഷം കിലോമീറ്റര്‍ പരീക്ഷണ ഓട്ടം നടത്തി കഴിഞ്ഞായിരിക്കും ആഗോളതലത്തില്‍ എസ്യുവി അവതരിപ്പിക്കുക.

നിരവധി കിലോമീറ്ററുകള്‍ ഡിജിറ്റലായി പരീക്ഷിച്ചതിന് ശേഷമാണ് ഫിസിക്കല്‍ പ്രോട്ടോടൈപ്പുകള്‍ നിര്‍മിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുപതോളം ഡിജിറ്റല്‍ പ്രോട്ടോടൈപ്പുകളാണ് സിമുലേഷന്‍ ആവശ്യങ്ങള്‍ക്കായി പോര്‍ഷ ഉപയോഗിച്ചത്. എയ്റോഡൈനാമിക്സ്, എനര്‍ജി മാനേജ്മെന്റ്, ഓപ്പറേഷന്‍ ആന്‍ഡ് അകൂസ്റ്റിക്സ് തുടങ്ങിയ മേഖലകള്‍ പരിശോധിച്ചെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Author

Related Articles