ചെറുനിക്ഷേപ പദ്ധതികളില്‍ പലിശനിരക്കുകള്‍ മാറ്റമില്ല; നിലവിലെ നിരക്കുകള്‍ തുടരും
ചെറുനിക്ഷേപ പദ്ധതികളുടെ പലിശനിരക്കുകളില്‍ മാറ്റമില്ലെന്ന് സര്‍ക്കാര്‍. ജനുവരി-മാര്‍ച്ച് പാദത്തില്‍ നിലവിലുള്ള നിരക്കുകള്‍ തന്നെ തുടരാനാണ് തീരുമാനം. മാര്‍ച്ചില്‍ സമാപിക്കുന്ന പാദത്തില്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്രെ പലിശ 7.9 % ആയിരിക്കും. നാഷനല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് ,സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്കീം,പോസ്റ്റ്ഓഫീസ് ടൈം ഡപ്പോസിറ്റ് എന്നിവയുടെ നിരക്കുകളില്‍ മാറ്റമില്ല. ഡിസംബര്‍ 31ന് ആണ് ധനകാര്യവകുപ്പ് ഇത് സംബന്ധിച്ച വിജ്ഞാപനമിറക്കുന്നത്. മൂന്ന് മാസം കൂടുമ്പോഴാണ് നിക്ഷേപപദ്ധതികളുടെ പലിശ സാധാരണ പരിഷ്കരിക്കാറുള്ളത്.
ചെറുകിട സമ്പാദ്യ പദ്ധതിയായ കിസാന്‍ വികാസ് പത്ര (കെവിപി) 113 മാസ കാലാവധിയോടെ 7.6% പലിശനിരക്ക് (പ്രതിവര്‍ഷം സംയോജിപ്പിച്ച്) നല്‍കുന്നത് തുടരും. അഞ്ചുവര്‍ഷത്തെ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (എംഐഎസ്) പ്രതിമാസം പലിശ അടയ്ക്കുന്നു, 7.6% റിട്ടേണ്‍ നല്‍കുന്നത് തുടരും.1-3 വര്‍ഷത്തെ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റുകള്‍ മാര്‍ച്ച് പാദത്തില്‍ 6.9 ശതമാനം പലിശനിരക്ക് തുടരും, അഞ്ച് വര്‍ഷത്തെ ടേം ഡെപ്പോസിറ്റ് 7.7 ശതമാനം റിട്ടേണ്‍ നല്‍കും. പോസ്റ്റ് ഓഫീസ് 5 വര്‍ഷത്തെ ആവര്‍ത്തിച്ചുള്ള നിക്ഷേപത്തിന് 7.2% ലഭിക്കും.പിപിഎഫ് അക്കൗ ണ്ട് ഉടമകള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ എത്ര തവണ വേണമെങ്കിലും 50 രൂപയുടെ ഗുണിതങ്ങളില്‍ നിക്ഷേപിക്കാം, പരമാവധി 1.5 ലക്ഷം രൂപ. നേരത്തെ, ഒരു വര്‍ഷ കാലയളവില്‍ പരമാവധി 12 നിക്ഷേപങ്ങള്‍ അനുവദിച്ചിരുന്നു.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും