Banking

പൊതുമേഖലാ ബാങ്കുകള്‍ ഒക്ടോബറില്‍ വിതരണം ചെയ്തത് 2.52 ലക്ഷം കോടി രൂപ; 374 ജില്ലകളില്‍ പൊതുമേഖലാ ബാങ്കുകള്‍ സംഘടിപ്പിച്ച വായ്പാ മേളയ്ക്ക് വന്‍ വിജയം

ന്യൂഡല്‍ഹി: രാജ്യത്തെ 374  ജില്ലകളില്‍ പൊതുമേഖല ബാങ്കുകള്‍ സംഘടിപ്പിച്ച വായ്പാ മേളയുടെ ഫലമായി ഒക്ടോബറില്‍ മാത്രം പൊതുമേഖലാ ബാങ്കുകള്‍ അനുവദിച്ചത് 2.25 ലക്ഷം കോടി രൂപയുടെ വായ്പ. കേന്ദ്രധനമന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടത്. പൊതുമേഖലാ ബാങ്കുകള്‍ സംഘടിപ്പിച്ച  വായ്പാ മേളയ്ക്ക് വന്‍ സ്വീകര്യത ലഭിച്ചിട്ടുണ്ടെന്നാണ് ഈ കണക്കുകളിലൂടെ വ്യക്തമക്കുന്നത്.  കോര്‍പ്പറേറ്റകള്‍ക്ക് മാത്രമായി 1.23 ലക്ഷം കോടി രൂപയോളം വായ്പയായി നല്‍കിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. വിതരണം ചെയ്ത മൊത്തം തുകയുടെ പകുതിയാണിതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

അതേസമയം രാജ്യത്തെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ആകെ  19,627.26 കോടി രൂപയോളമാണ് ആകെ വിതരണം ചെയ്തത്.  ഈ തുക പ്രധാനമായും സാമ്പത്തിക  പ്രതിസന്ധിയിലകപ്പെട്ട എന്‍ബിഎഫ്‌സി സ്ഥാപനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് രണ്ട് ഘടങ്ങളിലായാണ് പൊതുമേഖലാ ബാങ്കുകള്‍ വായ്പാ മേളകള്‍ സംഘടിപ്പിച്ചത്. ഒക്ടോബര്‍ ഒന്നുമുതല്‍ ഒമ്പത് വരെ രാജ്യത്തെ 226 ജില്ലകളിലും, ഒക്ടോബര്‍ ഒന്നുമുതല്‍ 25 വരെ  148 ജില്ലകളിലുമാണ് പൊതുമേഖലാ ബാങ്കുകള്‍ രാജ്യവ്യപകമായി വായ്പാ മേളകള്‍ സംടിപ്പിച്ചത്. 

രാജ്യത്ത് ഇപ്പോള്‍ പടര്‍ന്നുപിടിച്ച മാന്ദ്യത്തെ ചെറുത്ത് തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുമേഖലാ ബാങ്കുകള്‍ രാജ്യത്തെ 374 ജില്ലകളില്‍ വായ്പാ മേളകള്‍ സംഘടിപ്പിച്ചത്. കാര്‍ഷിക മേഖലയിലെ തളര്‍ച്ചയെ അഥിജീവിക്കുക, ചെറുകിട, വ്യവസായിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, നിര്‍മ്മാണ മേഖലയില്‍ രൂപപ്പെട്ട പ്രതിസന്ധികളെ അതിജിവിക്കുക ബാങ്കിങ് മേഖലയുടെ വായ്പാ ശേഷി വീണ്ടെടുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് രാജ്യത്ത് പൊതുമേഖലാ ബാങ്കുകള്‍ രാജ്യവ്യാപകമായി വായ്പാ മേളകള്‍ സംഘടിപ്പിച്ചത്.

പൊതുമേഖലാ ബാങ്കുകള്‍ മൊത്തം വായ്പാ വിതരണത്തില്‍ ആകെ വിതരണം നടത്തിയത് വന്‍തുകയാണെന്നാണ് കേന്ദ്രധനന്ത്രാലയം പുറത്തവിട്ട കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എംഎസ്ഇകള്‍ മാത്രമായി 23,254 കോടി രൂപയോളമാണെന്നാണ് കണക്കുകളിലിൂടെ ചൂണ്ടിക്കാന്നത്. കാര്‍ഷിക മേഖലയില്‍ മാത്രമായി 46,800 കോടി രൂപയോളം ഇതില്‍ വിതരണം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

Author

Related Articles