Banking

അഞ്ച് പൊതുമേഖലാ ബാങ്കിലെ കിട്ടാക്കടത്തില്‍ 50 ശതമാനത്തിലധികം വര്‍ധനവ്

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടത്തിലെ നിഷ്‌ക്രിയ ആസ്തികളില്‍ കൂടുതല്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത് വ്യാവസായിക മേഖയില്‍ നിന്നാണ്. വ്യാവസായിക മേഖലയിലെ കിട്ടാക്കടം 50 ശതമാനത്തില്‍ കൂടുതല്‍ വരുമെന്നാണ് ആര്‍ബിഐ പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട അഞ്ച് പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടത്തിലാണ് നിഷ്‌ക്രിയ ആസ്തികളില്‍ വര്‍ധനവ് രേഖപപ്പെടുത്തിയിട്ടുള്ളത്. 

രാജ്യത്തെ പകുതിയിലധികം കിട്ടാക്കടത്തിന്റെ പങ്കുള്ളത് വ്യവസായിക മേഖലയില്‍ നിന്നാണ്. ആര്‍ബിഐ കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ആന്ധ്രാ ബാങ്ക്, യൂണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക് എന്നീ പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടത്തിലാണ് വ്യാവാസായിക മേഖലയിലെ കിട്ടാക്കടത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. 

വ്യാവസായിക മേഖലയിലെ നിഷ്‌ക്രിയ ആസ്തികളില്‍ ഏറ്റവുമധികം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത് ആന്ധ്രാ ബാങ്കാണ്. ഏകദേശം 86 ശതമാനമാണ് ആന്ത്രാ ബാങ്കിലെ നിഷ്‌ക്രിയ ആസ്തി. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയിലെ നിഷ്‌ക്രിയ ആസ്തി 78 ശതമാനവും, ഇന്ത്യന്‍ ബാങ്കിലെ നിഷ്‌ക്രിയ ആസ്തി 74 ശതമാനവും, എസ്ബിഐയിലെ നിഷ്‌ക്രിയ ആസ്തി 73 ശതമാനവും, ആലഹബാദ് ബാങ്കിലെ നിഷ്‌ക്രിയ ആസ്തി 70 ശതമാനവും വരുമെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.

 

Author

Related Articles