Banking

റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാ നയം നിക്ഷേപം വര്‍ധിക്കുന്നതിന് കാരണമാകുമെന്ന് വിലയിരുത്തല്‍; റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും

റിസര്‍വ് ബാങ്കിന്റെ വായ്പാ നയ അവലോകന യോഗം റിപ്പോ നിരക്കില്‍ കുറവ് വരുത്തി. റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലേറ്റ ശാക്തികാന്ത ദാസിന്റെ ആദ്യ വായ്പാ നയ അവലോകന യോഗത്തിലാണ് പുതിയ തീരുമാനമെന്നത് എടുത്തു പറയേണ്ട പ്രധാനപ്പെട്ട കാര്യം കൂടിയാണ്. 17 മാസങ്ങള്‍ക്കിടയിലെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് റിസര്‍വ് ബാങ്ക് ഇത്തരമൊരു തീരുമാനത്തിന് മുതിര്‍ന്നതെന്ന് ശ്രദ്ധേയം. പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയത് ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ആശ്വാസമേകുന്ന ഒരു തീരുമാനം തന്നെയാണ്. 

റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍ നിന്ന് 6.25ലേക്കാണ് കുറച്ചത്.25 ശതമാനത്തോളം റിപ്പോ നിരക്ക് കറക്കുന്ന തീരുമാനമാണ് റിസര്‍വ് ബാങ്ക് ഇക്കഴിഞ്ഞ ദിവസം എടുത്തിട്ടുള്ളതെന്ന് ശ്രദ്ധേയം. ഇത് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഗുണം ചെയ്യുന്ന തീരുമാനം തന്നെയാണ്. പുതിയ വായ്പാ നയിലൂടെ റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടു വരുന്നതിന് കാരണമാകും. കാര്‍ വില്‍പ്പനയുടെ വളര്‍ച്ചയ്ക്ക് ഇത് ഗുണകരാകും. പുതിയ വായ്പാ നയം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗുണകരമാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഇപ്പോള്‍ വിലയിരുത്തുന്നത്. 

പണപെരുപ്പം വന്‍തോതില്‍ കുറഞ്ഞതിനാല്‍ നിരക്ക് കുറക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിച്ചതിനെ തടയിടാന്‍ ഈ തീരുമാനം വഴിവെക്കുമെന്നാണ് വിലയിരുത്തല്‍.

പുതിയ തീരുമാനം  ഉപഭോക്താക്കള്‍ക്ക് ഭവന-വാഹന വായ്പകളുടെ പലിശ കുറയാന്‍ തീരുമാനം വഴിവെച്ചേക്കും. പലിശ നിരക്കില്‍ മാറ്റങ്ങള്‍ വരുത്തിയതോടെ ഉപഭോക്താക്കള്‍ക്ക് ഭവന, വാഹനന വായ്പാ പലിശ നിരക്കുകള്‍ കുറയുന്നതിന് കാരണമാകും. പലിശ നിരക്ക് 15 ശതമാനത്തില്‍ 10 ശതമാനമായി കുറയുമെന്നാണ് വിലയിരുത്തല്‍. 2019നും 2020-നും ഇടയ്ക്ക് ബാങ്കുകള്‍ക്ക് നിക്ഷേപം 14 ശതമാനത്തില്‍ നിന്ന് വര്‍ധിക്കുമെന്നാണ് ബാങ്ക്  അദികൃതര്‍ വലിയിരുത്തുന്നത്.് വിലയിരുത്തുന്നത്. വായ്പാ വളര്‍ച്ചയ്ക്കായി ബാങ്കുകള്‍ 25 ലക്ഷം രൂപ സമാഹരിക്കേണ്ടി വരുമെന്നും യോഗം വിലിയിരുത്തിയിട്ടുണ്ട്.

 

Author

Related Articles