Banking

ബന്ധന്‍ ബാങ്കിന്റെ ഓഹരി ഏറ്റെടുക്കാന്‍ ആര്‍ബിഐ എച്ച്ഡിഎഫ്‌സി ബാങ്കിന് അനുമതി നല്‍കി

ന്യൂഡല്‍ഹി: ആര്‍ബിഐ എച്ച്ഡിഎഫ്‌സി ബാങ്കിന് ബന്ധന്‍ ബാങ്കിന്റെ ഓഹരി ഏറ്റെടുക്കാന്‍ അനുമതി നല്‍കി. ഇതോടെ  എച്ച്ഡിഎഫ്‌സി ബാങ്കിന് ബന്ധന്‍ ബാങ്കിന്റെ 9.9 ശതമാനം ഓഹരികല്‍ ഏറ്റെടുക്കാന്‍ സാധിക്കും. കഴിഞ്ഞ ദിവസമാണ് ആര്‍ബിഐ ഓഹരി ഇടപാട് നടത്താന്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് അനുമതി നല്‍കിയത്. ഓഹരി ഇടപാടുകള്‍ നടത്തുന്നതിന് ഇരുവിഭാഗവും നിയമ നടപടികള്‍ നേരിട്ടതോടെയാണ് ആര്‍ബിഐ ഒടുവില്‍ അനുമതി നല്‍കിയത്. 

അതേസമയം എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ ഹൗസിങ് ഫാിനാന്‍സ് സ്ഥാപനമായ ഗ്രാഹ് ഫിനാന്‍സിന്റെ ഓഹരികള്‍ കഴിഞ്ഞ ജനുവരിയില്‍ ബന്ധന്‍ ബാങ്ക് ഇടപാടുകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാത്തിലാണ് ഓഹരികള്‍ ഏറ്റെടുക്കാന്‍ ആര്‍ബിഐ അനുമതി നല്‍കിയതതെന്നാണ് സൂചന. ഓഹരി ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നീക്കുന്നതിന് ദേശീയ കമ്പനി ലോ ട്രിബ്യൂണലിന് വിട്ടുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കരാര്‍ അനുമിതിക്ക് ഇനി ട്രിബ്യൂണലിന്റെ അംഗീകാരം ലഭിക്കണമെന്നാണ് നിലവിലുള്ള വ്യവസ്ഥ.

 

Author

Related Articles