Banking

ആര്‍ബിഐ വായ്പ നയം; റീപോ റേറ്റ് കാല്‍ ശതമാനം കുറച്ചു

ആര്‍ബിഐ വായ്പ നയം പ്രഖ്യാപിച്ചു. റീപോ റേറ്റ് കാല്‍ ശതമാനം കുറച്ചു. കേന്ദ്രത്തിലെ ഇടക്കാല ബജറ്റിന് ശേഷം റിസര്‍വ് ബാങ്ക് ഇന്ന് വായ്പനയം പ്രഖ്യാപിക്കുന്നത് പ്രതീക്ഷയോടെയാണു വ്യവസായ  വാണിജ്യ ലോകം കാത്തിരുന്നത്. അര്‍ദ്ധപാദ അവലോകനത്തിലാണ് നിരക്ക് കുറച്ചത്. 

കണ്‍സ്യുമെര്‍ പ്രൈസ് ഇന്‍ഡക്‌സ് 2.8 ശതമാനവും  റിവേഴ്സ് റിപോ റേറ്റ് 6 ശതമാനവുമായി കുറച്ചു. കൊളാറ്ററല്‍ ഫ്രീ കാര്‍ഷിക വായ്പ പരിധി 1.6 ലക്ഷം ആക്കി. നേരത്തെ ഇത് ഒരു ലക്ഷമായിരുന്നു ഉണ്ടായിരുന്നത്. അര്‍ബന്‍ കോപ്പറേറ്റീവ് ബാങ്കുകളെ നിയന്ത്രിക്കാന്‍ സംവിധാനം ആലോചനയില്‍ ആണ്. കാര്‍ഷിക ഉത്പാദനം കുറഞ്ഞേക്കും. ഇറക്കുമതി ഡിസംബറില്‍ കുറഞ്ഞു. സ്വകാര്യ മൂലധന വ്യാവസായിക നിക്ഷേപം കുറയുന്നു. വ്യവസായ വായ്പ കുറയുന്നത് തുടരുന്നു

ഫുഡ് ഇന്‍ഫ്ളേഷന്‍ കുറയുന്നു എന്ന് ആര്‍ബിഐ വ്യക്തമാക്കി. ഈ വര്‍ഷം സിപിഐ 3.2 മുതല്‍ 3.4 വരെയായി പുതുക്കി നിശ്ചയിച്ചു. നേരത്തെ സിപിഐ 3.8% എന്നായിരുന്നു പ്രൊജക്റ്റ് ചെയ്തിരുന്നത്. കൂടാതെ 2020 ലെ ജിഡിപി  വളര്‍ച്ച നിരക്ക് 7.4% ആക്കി ഉയര്‍ത്തി നിശ്ചയിച്ചു. ഇടക്കാലത്തു താഴേക്ക് വന്ന ക്രൂഡ് വിലയും ഡോളര്‍ വിനിമയ നിരക്കും ഉയരുന്നത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് വരും മാസങ്ങളില്‍ പ്രശ്നം ഉണ്ടാകുമെന്നതിനാല്‍ ആര്‍ബിഐയുടെ വായ്പ നയത്തിന്റെ നിര്‍ണായക ഭാഗമായ അവലോകനം സുപ്രധാന സൂചനകള്‍ നല്‍കുന്നതായിരുന്നു.

 

Author

Related Articles