Banking

ഉപഭോക്താക്കളുടെ പരാതികള്‍ സ്വീകരിക്കാനായി ആര്‍ബിഐ സിഎംഎസ് ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചു

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ പുതിയ സംവിധാനം രാജ്യത്തൊട്ടാകെ നടപ്പിലാക്കിയിരിക്കുകയാണ്. ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനും, മികച്ച ബാങ്കിങ് സേവനം ലഭ്യമാക്കുന്നതിനും വേണ്ടി സിഎംസ് (Complaint Management System) എന്ന സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്‍ ആരംഭിച്ചിരിക്കുകയാണ്. രാജ്യത്തെ ബാങ്കുകളെ പറ്റിയും, എന്‍ബിഎഫ്‌സി സ്ഥാപനങ്ങളെ പറ്റിയും ഉപഭോക്താക്കള്‍ക്ക് ഈ സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനിലൂടെ പരാതികള്‍ ബോധിപ്പിക്കാം. 

സിഎംഎസ് സംവിധാനത്തിലൂടെ ആര്‍ബിഐക്ക് ലഭിക്കുന്ന പരാതികളില്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷ. ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ വഴി സിഎംഎസ് ആപ്ലിക്കേഷനെ ഉപയോഗപ്പെടുത്താന്‍ സാധിക്കും. പുതിയ സംവിധാനത്തിലൂടെ ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങളില്‍ നടക്കുന്ന തട്ടിപ്പുകളെ പറ്റി ആര്‍ബിഐക്ക് കൃത്യമായ രീതിയില്‍ വിലയിരുത്താന്‍ സാധിക്കും.

സിഎംസ് വഴി ലഭിക്കുന്ന പരാതികള്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരുടെ അടുത്തേക്ക് വേഗത്തില്‍ കൈമാറാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. പരാതികള്‍ വേഗത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓംബുഡ്മാന്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരിലേക്ക് എത്തിക്കും. പുതിയ ഓണ്‍ ലൈന്‍ സംവിദാനം മൊബൈല്‍ കംപ്യൂട്ടര്‍ എന്നിവയില്‍ ഉപയോഗിക്കാന്‍ സാധ്യമാകും. അതേസമയം പരാതികളുടെ ഉറവിടം കണ്ടെത്തുന്നതിനും, ഫയല്‍ ചെയ്യുന്നതിനും ഐവിആര്‍ സംവിധാനം ( Interactive Voice Response) സംവിധാനം നടപ്പിലാക്കും. ഉപഭോക്താക്കളുടെ പരാതികള്‍ ഫയല്‍ ചെയ്യുന്നതിനുള്ള ഏറ്റവും നല്ല രീതീയിലാണ് സിഎംഎസ് നടപ്പിലാക്കിയിട്ടുള്ളത്. 

 

Author

Related Articles