Banking

ആര്‍ബിഐ റിപ്പോ നിരക്ക് വീണ്ടും കുറക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: ജൂണ്‍ മാസം ചേരുന്ന ധനനയ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിപ്പോ നിരക്കുകള്‍ വീണ്ടും കുറക്കുമെന്ന് റിപ്പോര്‍ട്ട്. ഐഎച്ച്എസ് മാര്‍ക്കറ്റാണ് ആര്‍ബിഐ റിപ്പോ നിരക്ക് വീണ്ടും കുറക്കുമെന്ന നിരീക്ഷണം നടത്തിയത്. സമ്പദ് വ്യവസ്ഥയെ കൂടുതല്‍ കരുത്താക്കി മാറ്റുകയെന്നതാണ് ആര്‍ബിഐ റിപ്പോ നിരക്കില്‍ കുറവ് വരുത്തുന്നതോടെ ലക്ഷ്യം വെക്കുന്നത്. ധനകമ്മിയും, പണപ്പെരുപ്പവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ റിപ്പോ നിരക്ക് വെട്ടക്കുറച്ച് നേട്ടം കൊയ്യാനുള്ള നടപടികളാണ് ആര്‍ബിഐ ഇപ്പോള്‍ എടുത്തിട്ടുള്ളത്. 

അതേസമയം  ഐഎച്ച്എസിന്റെ നിരീക്ഷണത്തില്‍ 2019ന്റെ രണ്ടാം പകുതിയില്‍ പണപ്പെരുപ്പം അഞ്ച് ശതമാനത്തിലേക്ക് ഉയരുമെന്നാണ് നിരീക്ഷണ റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 2019 ലെ പണപ്പെരപ്പം 4.2 ശതമാനമായിരിക്കുമെന്നും 2020ലേക്കെത്തുമ്പോള്‍ 5 ശതമാനത്തിലേക്ക് പെണപെരുപ്പം ഉയരുമെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.

 

Author

Related Articles