Banking

ഐഡിബിഐ ബാങ്കിന്റെ പേര് മാറ്റാന്‍ ആര്‍ബിഐയില്‍ നിന്നും അനുമതി ലഭിച്ചില്ല

ഐഡിബിഐ ബാങ്കിന്റെ പേര് മാറ്റുന്നതിനുള്ള നിര്‍ദ്ദേശം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പിന്തുണയില്‍ നിന്ന് കിട്ടിയില്ല. കഴിഞ്ഞ മാസമായിരുന്നു ഐഡിബിഐ ബാങ്ക് പേര് മാറ്റുന്നതിനെ കുറിച്ച് അറിയിച്ചിരുന്നത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഐഡിബിഐ ബാങ്കിനെ ഏറ്റെടുത്തതിനെ തുടര്‍ന്ന് എല്‍ഐസി ഐഡിബിഐ ബാങ്ക് അല്ലെങ്കില്‍ എല്‍ഐസി ബാങ്ക് എന്നാക്കാനായിരുന്നു തീരുമാനം. 

ഐഡിബിഐ ബാങ്കിന്റെ പേര് മാറ്റാന്‍ ആര്‍ബിഐ അനുകൂലമല്ലെന്നാണ് സൂചന ലഭിക്കുന്നത്. റിസര്‍വ് ബാങ്കിനു പുറമേ ബാങ്കിന്റെ പേരു മാറ്റത്തിന് കോര്‍പ്പറേറ്റ് അഫയേഴ്‌സ്, ഓഹരിയുടമകള്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ച്‌സ് എന്നിവയില്‍ നിന്ന് അനുമതി ലഭിക്കണം. 

ജനുവരിയില്‍ എല്‍ഐസി ഐഡിബിഐ ബാങ്കിലെ 51 ശതമാനം ഓഹരി പങ്കാളിത്തം ഏറ്റെടുത്ത് പൂര്‍ത്തിയാക്കി. ഐഡിബിഐ ബാങ്കിലെ ഭൂരിഭാഗം ഓഹരികള്‍ സ്വന്തമാക്കിയാണ് എല്‍ഐസി ബാങ്കിങ് മേഖലയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ബാങ്കിന്റെ മേധാവിയായി രാകേഷ് ശര്‍മ തുടരുമെന്നും ബാങ്ക് വ്യക്തമാക്കി. രാജേഷ് കണ്ട്വാലിനെ എല്‍ഐസിയുടെ പ്രതിനിധിയായി ബോര്‍ഡില്‍ നിയമിച്ചു.

 

Author

Related Articles