സഹകരണ ബാങ്കുകള്‍ക്കായി ആര്‍ബിഐ 'അംബ്രല്ല ഓര്ഗനൈസേഷന്' ഒരുക്കുന്നു
ആഗോളതലത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ച് സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സഹകരണ ബാങ്കുകള്‍ക്ക് ഒരു സംഘടന' സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നു. ഇതിനായി അംബ്രല്ല ഓര്ഗനൈസേഷന് (യു.ഒ.) എന്ന സംഘടന രൂപീകരിക്കനാണ് റിസര്‍വ്വ് ബാങ്ക് തീരുമാനം. നിക്ഷേപം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപകരുടെ വിശ്വാസം വര്‍ധിപ്പിക്കുന്നതിനും ഉള്ള ദീര്‍ഘകാല പരിഹാരം പല രാജ്യങ്ങളിലും ഈ സംഘടനയിലൂടെ സാധ്യമാകും.
സഹകരണ ബാങ്കുകള്‍ക്ക് മൂലധന പിന്തുണ നല്‍കുന്നതിനൊപ്പം വളരെ കുറഞ്ഞ ചെലവില്‍ ബാങ്കിങ് സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് സാങ്കേതികവിദ്യയും അടിസ്ഥാനസൗകര്യങ്ങളും സ്ഥാപിക്കും.ഫണ്ട് മാനേജ്മെന്റും മറ്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസും ഓഫര്‍ ചെയ്യാം. ക്യാപിറ്റല്‍ ഫണ്ടുകള്‍ ഉയര്‍ത്തുന്നതിനുള്ള ഘടനയും വലിപ്പവും അര്‍ബന്‍ സഹകരണബാങ്കുകളുടെ പരിമിത വിസ്തൃതിയും സാമ്പത്തികതയിലേക്ക് കൂട്ടിച്ചേര്‍ക്കുകയെന്നതാണ് നീക്കത്തിന്റെ മറ്റൊരു കാരണം.
2006 ല്‍ നഗരകാര്യ സഹകരണ ബാങ്കുകളുടെ മൂലധനം വര്‍ദ്ധിപ്പിക്കുന്നതിനായി എന്‍എസ് വിശ്വനാഥന് നേതൃത്വം നല്കിയ ഒരു ആര്‍ബിഐ വര്‍ക്കിങ് ഗ്രൂപ്പാണ് ഈ ആശയം അവതരിപ്പിച്ചത്. നാഷണല്‍ ഫെഡറേഷന് ഓഫ് അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നും ക്രെഡിറ്റ് സൊസൈറ്റികളില്‍ നിന്നും ഇത്തരമൊരു സംഘടന രൂപവത്കരിക്കാനുള്ള നിര്‍ദ്ദേശം സെന്‍ട്രല്‍ ബാങ്ക് സ്വീകരിച്ചു. പദ്ധതിയുടെ വിശദാംശങ്ങള്‍ ഉടന്‍ എടുക്കുമെന്ന് ആര്‍ബിഐ അറിയിച്ചു.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും