Banking

മൂന്ന് പ്രമുഖ ബാങ്കുകള്‍ക്ക് നേരെ കടിഞ്ഞാണിട്ട് ആര്‍ബിഐ; 2.2 കോടി രൂപയോളം ബാങ്കുകള്‍ പിഴ അടക്കണം

ആര്‍ബിഐ മൂന്ന് ബാങ്കുകള്‍ക്ക് മേല്‍ കടിഞ്ഞാണിട്ടുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുുള്ളത്. മൂന്ന് പ്രമുഖ ബാങ്കുകള്‍ക്ക് മേല്‍ 2.2 കോടി രൂപയോളം പിഴ ചുമത്തിയെന്നാണ് ദേശീയ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍. പ്രമുഖ ബാങ്കുകളായ ആക്‌സിസ്  ബാങ്ക്, യുകെ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ക്ക് മേലാണ് ആര്‍ബിഐ കടിഞ്ഞിട്ടിരിക്കുന്നത്. 

ചെക്കുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ കൃത്യമായി പാലിക്കാതിരുന്നതിനാണ് ആര്‍ബിഐ ആക്‌സിസ് ബാങ്കിനും യുകെ ബാങ്കിനും നേരെ 2 കോടി  രൂപ പിഴ അടപ്പിച്ചത്. അതേ സമയം തട്ടിപ്പുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കാത്തതിനാലാണ് സിന്‍ഡിക്കേറ്റ് ബാങ്കിന് നേരെ ആര്‍ബിഐ കടിഞ്ഞാണിട്ടത്. 

 

 

Author

Related Articles