Banking

കര്‍ണാടക ബാങ്കിന് നേരെ ആര്‍ബിഐ നാല് കോടി രൂപ പിഴ ചുമത്തി

ന്യൂഡല്‍ഹി: കര്‍ണാടക ബാങ്കിന് മേല്‍ ആര്‍ബിഐ നാല് കോടി രൂപ പിഴ ചുമത്തി. ബാങ്കിങ് സേവന മേഖലയില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചതിനാണ് ആര്‍ബിഐ കര്‍ണാടക ബാങ്കിന് മേല്‍ നാല് കോടി രൂപ പിഴ ചുമത്തിയിരിക്കുന്നത്. ബാങ്കുകള്‍ തമ്മില്‍ പണമിടപാട്  നടത്തുന്ന ആശയ വിനമിയമായ സ്വിഫ്റ്റ് മെസേജിങ് സോഫ്റ്റ്  വെയര്‍ ഉപയോഗിക്കുന്നതില്‍ വീഴ്ച വരുത്തിയ കാരണം കൊണ്ടാണ് ആര്‍ബിഐ കര്‍ണാടക ബാങ്കിന് മേല്‍ പിഴ ചുമത്തിയത്. 

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന തട്ടിപ്പില്‍ സ്വിഫ്റ്റ് മെസേജിങ് സോഫ്റ്റ് വെയറില്‍ വന്‍ കൃത്രിമം നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആര്‍ബിഐ ബാങ്കുകള്‍ക്ക് നേരെ നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് സ്വിഫ്റ്റ് മെസേജിങ് സോഫ്റ്റ് വെയറില്‍ കൃത്രിമം നടത്തി 14000 കോടി രൂപ കവര്‍ന്നിരുന്നു. 

 

 

Author

Related Articles