പച്ച കലര്‍ന്ന മഞ്ഞ നിറത്തില്‍ പുതിയ 20 രൂപ നോട്ടുമായി ആര്‍ബിഐ; നോട്ടിന്റെ പിന്‍ഭാഗത്ത് എല്ലോറ ഗുഹയുടെ ചിത്രം
മഹാത്മാ ഗാന്ധിയുടെ (ന്യൂ) സീരീസില്‍പെട്ട 20 രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വൈകാതെ പുറത്തിറക്കും. ഇതില്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഒപ്പ് വെച്ചതായിരിക്കും. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തെ ചിത്രീകരിക്കുന്ന എല്ലോറ ഗുഹയുടെ ചിത്രമായിരിക്കും നോട്ടിന്റെ മറുവശത്ത് ഉണ്ടായിരിക്കുക.
പച്ച കലര്‍ന്ന മഞ്ഞ നിറമാണ് നോട്ട് ബേസ് നിറം എന്ന് ബാങ്ക് പറയുന്നു. മുന്‍ പരമ്പരയില്‍ ആര് ബി ഐ നല്കിയ 20ന്റെ എല്ലാ നോട്ടുകളും നിയമപരമായ ടെന്‍ഡര്‍ ആയി തുടരും. നോട്ട് ന്റെ മറ്റു ഡിസൈന്‍സ്, ജിയോ മെട്രിക് പാറ്റേണുകള്‍ മൊത്തത്തില്‍ വര്‍ണ്ണ സ്കീമുകളുമായി യോജിക്കുന്നു. പുതിയ 20 നോട്ട് രൂപ 63 എംഎം, 129 മില്ലിമീറ്റര്‍ ആയിരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു
പുതിയ 20 രൂപയുടെ ബാങ്ക് നോട്ടിന്റെ ഒരു ചിത്രവും വിശദാംശങ്ങളും;
1. ദേവ്നഗാരി ഫോണ്ടില്‍ 20 എന്ന് എഴുതിയിരിക്കും. ഒപ്പം മഹാത്മാ ഗാന്ധിയുടെ ചിത്രവും
2. നോട്ടിന്റെ കേന്ദ്രത്തില്‍ മഹാത്മാഗാന്ധിയുടെ ഛായാചിത്രം.
3. മൈക്രോ ലെറ്റേര്‍സില്‍ 'ആര്‍ബിഐ', 'ഭാരത്', 'ഇന്ത്യ', '20 ' എന്നിങ്ങനെ കാണാം.
4. ഭാരത്, ആര്‍ബിഐ എന്നെഴുതിയ സെക്യൂരിറ്റി ത്രെഡും ഉണ്ടാകും.
5. ഗാരന്റി ക്ലോസ്, ഗവര്‍ണറുടെ ഒപ്പിനോടൊപ്പമുള്ള പ്രോമിസ് ക്ലോസ്, ആര്‍ബിഐ എംബ്ലം, അശോക പില്ലര്‍ എന്നിവയുണ്ടാകും.
6. മഹാത്മഗാന്ധി പോര്‍ട്രെയ്റ്റും ഇലക്ട്രോയ്പ്പും (20) വാട്ടര്‍മാര്‍ക്ക്
7. ചെറുതില്‍ നിന്ന് തുടങ്ങി വലുതാകുന്ന തരത്തില്‍ നമ്പര്‍ പാനല്‍ എന്നിവയുമുണ്ടാകും.
നോട്ടിന്റെ പിന്‍വശം;
8. ഇടത് വശത്തായി നോട്ട് അച്ചടിച്ച വര്‍ഷം രേഖപ്പെടുത്തിയിരിക്കും.
9. സ്വാച്ഛ് ഭാരത് ലോഗോ വിത്ത് സ്ലോഗന് .
10. ഭാഷാ പാനല്‍.
11. എല്ലോറ ഗുഹയുടെ ചിത്രം.
12. ദേവ്നഗാരിയില് എഴുതിയ 20 എന്ന അക്കം.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും