Banking

ആര്‍ബിഐ സ്വര്‍ണ നിക്ഷേപം ഉയര്‍ത്താന്‍ ശ്രദ്ധ ചെലുത്തുന്നു; ലക്ഷ്യം ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിപ്പിക്കുക

മുംബൈ: ആര്‍ബിഐ കരുതല്‍ ധനം വര്‍ധിപ്പിക്കാന്‍ പുതിയ നിക്ഷേപ മാര്‍ഗങ്ങളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. കറന്‍സിയുടെ മൂല്യം വര്‍ധിപ്പിക്കാന്‍ ആര്‍ബിഐ സ്വര്‍ണത്തിലുള്ള കരുതല്‍ ധനം വര്‍ധിപ്പിക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിട്ടുള്ളത്. ഇന്ത്യന്‍ രൂപയുടെ ആധിപത്യം ഡോളറനെതിരെ അന്താരാഷ്ട്ര തലത്തില്‍ വര്‍ധിപ്പിക്കുകയെന്നതാണ് ആര്‍ബിഐ പുതിയ തീരുമാനം. ഡോളറിലുള്ള വിദേശ നാണ്യ കരുതല്‍ ധം കുറക്കുകയെന്നതാണ് ഇതിലൂടെ ആര്‍ബിഐ ലക്ഷ്യമിടുന്നത്. 

2019 സാമ്പത്തിക വര്‍ഷം 46.7 ടണ്‍ സ്വര്‍ണ കട്ടികള്‍ ആര്‍ബിഐ വാങ്ങുമെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തേക്കാള്‍ അധികം സ്വര്‍ണ കട്ടികള്‍ വാങ്ങി ബാങ്കിന്റെ ശേഷി വര്‍ധിപ്പിക്കുകയെന്നതാണ് ആര്‍ബിഐയുടെ പുതിയ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം 42 ടണ്‍ സ്വര്‍ണ കട്ടികളാണ് ആര്‍ബിഐ വാങ്ങിയത്. സ്വര്‍ണം വാങ്ങി ഡോളറിനെതിരെ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ പുതിയ നീക്കമാണ് നടത്താന്‍ പോകുന്നത്. ആര്‍ബിഐയുടെ കഴിഞ്ഞ വര്‍ഷത്തെ സ്വര്‍ണ ശേഖരണം 609 ടണ്‍ ആണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

ആഗോളതലത്തില്‍ റഷ്യയും, ചൈനയും അവരുടെ സ്വര്‍ണ സംഭരണ ശേഷി വര്‍ധിപ്പിക്കാനുള്ള നീക്കം നടത്തിയിട്ടുണ്ട്. റഷ്യ 2018 സാമ്പത്തിക വര്‍ഷത്തില്‍ 274 ടണ്‍ സ്വര്‍ണമാണ് വാങ്ങിച്ചെടുത്തത്. റഷ്യയാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തെന്നാണ് റിപ്പോര്‍ട്ട്. യുഎസുമായുള്ള വ്യാപാര മത്സരത്തിന്റെ ഫലമാണിത്. 

അതേസമയം അന്താരാഷ്ട്ര തലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സംഭരിക്കപ്പെട്ട സ്വര്‍ണത്തിന്റെ കണക്ക് 651.5 ടണ്‍ സ്വര്‍ണമാണ്. അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നുവരുന്ന സാമ്പത്തിക, രാഷ്ട്രീയ വെല്ലുവിളികള്‍ കാരണമാണ് ആര്‍ബിഐ ഡോളരിനെ മാറ്റി നിര്‍ത്തി സ്വര്‍ണത്തിന്റെ കരുതല്‍ ധനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. ഇന്ത്യക്കും, ചൈനയ്ക്കും മേല്‍ അമേരിക്ക നടത്തുന്ന സമ്മര്‍ദ്ദങ്ങളും ഇതിന് കാരണമാണ്. ഏറ്റവും സുരക്ഷിതമായ സ്വര്‍ണത്തിന്റെ കരുതല്‍ ധനം വര്‍ധിപ്പിക്കുകയെന്നാണ് ഭൂരിഭാഗം രാഷ്ട്രങ്ങളും ഇപ്പോള്‍ ആലോചിച്ചിട്ടുള്ളത്.

 

Author

Related Articles