Banking

കിട്ടാക്കട ആസ്തികള്‍ സംബന്ധിച്ചുള്ള പുതിയ മാനദണ്ഡങ്ങള്‍ ആര്‍ബിഐ മെയ് 23 ന് പുറത്തിറക്കും

ന്യൂഡല്‍ഹി: സമ്മര്‍ദ്ദിത ആസ്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിഹാര നടപടികള്‍ കാണുന്നതിനുള്ള പുതുക്കിയ മാനദണ്ഡങ്ങള്‍ ആര്‍ബിഐ ഉടന്‍ തന്നെ പുറത്തിറക്കും. മെയ് 23 ന് മുന്‍പ് തന്നെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ആര്‍ബിഐ പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2018 ഫിബ്രുവരിയില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ സുപ്രീം കോടതി റദ്ദ് ചെയ്തത്തിന്റെ പശ്ചാത്തലത്തിലാണ് ആര്‍ബിഐ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച്പുതിയ സര്‍ക്കുലര്‍ മെയ് 23ന് പുറത്തിറക്കാന്‍ ആലോചിക്കുന്നത്.

 മുന്‍ സര്‍ക്കുലറില്‍ പറഞ്ഞ കാര്യങ്ങളില്‍ കൂടുതല്‍ പരിഷ്‌കരണം ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. 2000 കോടി രൂപയ്ക്ക് മുകളിലുള്ള ആസ്തികളെ കണ്ടെത്തുന്നതിന് 180 ദിവസത്തിനുള്ള പരിഹാര നിര്‍ദേശം നല്‍കുന്ന ആര്‍ബിഐയുടെ ഉത്തരവാണ് സുപ്രീം കോടതി റദ്ദ് ചെയ്തത്. ഉത്തരവിനെതിരെ കമ്പനികള്‍ കോടതിയെ സമീപച്ചതിനെ തുടര്‍ന്നാണ് 2018 ഫിബ്ുവരിയിലെ സര്‍ക്കുലര്‍ റദ്ദ് ചെയ്തത്. 

പഴയ ഉത്തരവിലെ മാനദണ്ഡങ്ങളില്‍ കൂടുതല്‍ പരിഷ്‌കരണം ഏര്‍പ്പെടുത്താന്‍ ആര്‍ബിഐ മുതിരില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം ആര്‍ബിഐ ഇക്കാര്യത്തില്‍ കൂടുതല്‍ ഭേദഗതി വരുത്താന്‍ കമ്പനികളുമായും ചര്‍ച്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 2018 ഫിബ്രുവരിയിലെ സര്‍ക്കുലര്‍ ആര്‍ബിഐ വീണ്ടും പരിശോധനയ്ക്ക് വിധേമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

Author

Related Articles