റിയല്‍എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പുകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ റെറ; അതോറിറ്റിയെ കുറിച്ച് അറിയേണ്ടതെല്ലാം
കൊച്ചി: റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും മുന്‍കൂട്ടി തടയുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഉപഭോക്താക്കള്‍ക്കും ഡവലപ്പര്‍മാര്‍ക്കും നിയമപരിരക്ഷ ഉറപ്പാക്കാന്‍ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി . ഫ്ളാറ്റുകള്‍,വില്ലകള്‍ എന്നിവ വാങ്ങാന്‍ എല്ലാ ചട്ടങ്ങളും പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനും പുതിയ ചട്ടങ്ങള്‍ നിര്‍മിക്കാനും ഇനി റെറയുടെ മേല്‍നോട്ടത്തിലാണ് നടക്കുക. നിലവില്‍ എല്ലാവിധ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നവര്‍ക്ക് മാത്രമേ റെറയില്‍ രജിസ്ട്രര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. അനുമതികളെല്ലാം അതോറിറ്റി പരിശോധിച്ച് സുതാര്യത ഉറപ്പാക്കും. അതുകൊണ്ട് തന്നെ റിയല്‍എസ്റ്റേറ്റ് മേഖലയിലുള്ള ഉപഭോക്താക്കളുടെ സുരക്ഷ അതോറിറ്റി ഉറപ്പാക്കും.
അതുകൊണ്ട് തന്നെ ഇത്തരം പ്രൊജക്ടുകള്‍ വാങ്ങുന്നവര്‍ക്ക് നിയമപരിരക്ഷ ഉറപ്പായിരിക്കും. ബാങ്കുകളില്‍ വായ്പ ലഭിക്കാനും ഇനിമുതല്‍ രജിസ്ട്രേഷന് നിര്‍ബന്ധമാണ്. അതോറിറ്റിയില്‍ രജിസ്ട്രര്‍ ചെയ്യുമ്പോള്‍ നല്കുന്ന വസ്തുതകള്‍ മാത്രമേ ബില്‍ഡേഴ്സ് പരസ്യം ചെയ്യാവൂ.വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പരസ്യപ്പെടുത്തി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കില്ല. ഫ്ളാറ്റുകളുടെയും അപ്പാര്‍ട്ട്മെന്റുകളുടെയും ബില്‍ഡ് ഏരിയ,കാര്‍പ്പറ്റ് ഏരിയ,പാര്‍ക്കിങ്,ഗ്യാരേജ് എന്നി കാര്യങ്ങള്‍ക്കും കൃത്യമായ നിര്‍വചനം റെറ നല്‍കുന്നുണ്ട്. ബില്‍ഡേഴ്സ്,ഉപഭോക്താക്കള്‍ എന്നിവരുടെ പരാതികള്‍ റെറയിലാണ് കൈകാര്യം ചെയ്യുക. നിര്‍മാണ പദ്ധതികള്‍ക്ക് ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മൂന്ന് മാസത്തിനകം രജിസ്ട്രര്‍ ചെയ്ത് നല്‍കണമെന്നും റെറ അനുശാസിക്കുന്നു. നിലവില്‍ മരട് ഫ്ളാറ്റുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെട്ട സംഭവങ്ങളൊന്നും ഇനി എളുപ്പം നടക്കില്ല. കാരണം ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിനായാണ് റിയല്‍എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി രൂപീകരിച്ചിരിക്കുന്നത്. റെറയില്‍ രജിസ്ട്രര്‍ ചെയ്യുന്ന പ്രൊജക്ടുകളും ബില്‍ഡേഴ്സും വിശ്വസനീയമാണോ എന്ന് ഉപഭോക്താക്കള്‍ക്ക് തിരിച്ചറിയാന്‍ ഈ അതോറിറ്റി ഇനി സഹായിക്കും.
Related Articles
-
കുത്തനെ ഇടിഞ്ഞ് ഇന്ത്യന്‍ രൂപ; യുഎസ് ഡോളറിന്റെ മൂല്യം ഉയരുമ്പോള്‍ ആശങ്കയില്‍ ഇന്‍ -
സര്‍ക്കാരിന് കടം കൊടുക്കാം മുതലും പലിശയും മുടങ്ങുമെന്ന പേടിയില്ലാതെ -
ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ ഷാവോമിയുടെ റീടെയിൽ സ്റ്റോറുകൾക്ക് മുന്നിൽ കമ്പനിയുടെ -
കൃത്യമായ വരുമാനമില്ലെങ്കിലും സാമ്പത്തിക അച്ചടക്കം നിങ്ങളെ സമ്പന്നനാക്കും? അറിഞ്ഞ -
സുരക്ഷയും മികച്ചപലിശ നിരക്കും വാഗ്ദാനം ചെയ്യുന്ന ട്രഷറി നിക്ഷേപം; ബാങ്കുകളിലെ എഫ -
സ്ഥിരനിക്ഷേപങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ഇക്കാര -
കൊറോണ വൈറസ് ഭീതിയില്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് പിന്മാറി വിദേശ പോര്‍ട്ട് ഫോള -
പ്രതിമാസം 10000 രൂപ പെന്ഷന് ഉറപ്പാക്കുന്ന പ്രധാനമന്ത്രി വയാവന്ദനയോജന കേന്ദ്രം