Banking

യെസ് ബാങ്ക് ഒരു കോടി രൂപ പിഴ അടക്കണം

സ്വകാര്യ  ബാങ്കായ യെസ് ബാങ്കിന് മേല്‍ ആര്‍ബിഐ ഒരു കോടി രൂപ പിഴ ചുമത്തി. ബാങ്കിങ് സേവനങ്ങള്‍ക്കായുള്ള പണമിടപാട് നടത്താന്‍ ഉപയോഗിക്കുന്ന സ്വിഫ്റ്റ് മെസേജിങ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നതില്‍ പിഴവ് സംഭവച്ചതിനാണ് യെസ് ബാങ്കിന് നേരെ ആര്‍ബിഐ പിഴ ചുമത്തിയത്. കര്‍ണാടക ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, കരൂര്‍ വൈശ്യ ബാങ്ക് എന്നീ മൂന്ന് ബാങ്കുകള്‍ക്ക് നേരെ റിസര്‍വ് ബാങ്ക് 8 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. 

സ്വിഫ്റ്റ് മെസേജിങ് സോഫ്റ്റ് വെയറിലെ നിയമങ്ങള്‍ കൃത്യമായി പാലിക്കാത്തത്് മൂലമാണ് ആര്‍ബിഐ ബാങ്കുകള്‍ക്ക് നേരെ പിഴ ചുമത്തുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസില്‍ സ്വിഫ്റ്റ് മെസേജിങ് സോഫ്റ്റുവെയറില്‍ വന്‍ തട്ടിപ്പ് നടന്നതിനാലാണ് ആര്‍ബിഐ ബാങ്കുകള്‍ക്ക് നേരെ നിയമങ്ങള്‍ കര്‍ശനമാക്കിയത്. 

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന തട്ടിപ്പില്‍ സ്വിഫ്റ്റ് മെസേജിങ് സോഫ്റ്റ് വെയറില്‍ വന്‍ കൃത്രിമം നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആര്‍ബിഐ ബാങ്കുകള്‍ക്ക് നേരെ നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് സ്വിഫ്റ്റ് മെസേജിങ് സോഫ്റ്റ് വെയറില്‍ കൃത്രിമം നടത്തി 14000 കോടി രൂപയായിരുന്നു  കവര്‍ന്നത്. 

 

Author

Related Articles