റിലയന്‍സ് റീട്ടെയ്ലര്‍ വ്യാപാരത്തിന്റെ ഐപിഒ ജൂണില്‍ ആരംഭിക്കും
റിലയന്‍സ് ഗ്രൂപ്പിന്റെ റീട്ടെയ്ല്‍ യൂണിറ്റായ റിലയന്‍സ് വെഞ്ച്വേഴ്സിന്റെ ഓഹരി വില്‍പ്പന (ഐപിഒ) ഈ വര്‍ഷം ജൂണില്‍ ആരംഭിക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റീട്ടെയ്ലര്‍ വില്‍പ്പനില്‍ വന്‍വളര്‍ച്ച കൈവരിച്ചതിനാല്‍ റിലയന്‍സ് റീട്ടെയ്ലറിന്റെ ഓഹരിയില്‍ മികച്ച നിലവാരമാണ് കമ്പനി അധികൃതര്‍ പ്രീതക്ഷിക്കുന്നത്.
രാജ്യത്ത് ഏറ്റവും വളര്‍ച്ചാ നിരക്കുള്ള കമ്പനിയും, ആസ്തിയില്‍ മുന്പന്തിയിലുള്ളതുമയ കമ്പനിയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ആര്‍എല്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ പ്രതീക്ഷയാണ് ഇതിലൂടെ ലഭിക്കുന്നത്. റിലയന്‍സ് ബ്രാന്‍ഡ്സ്, റിലയന്‍സ് റീട്ടെയ്ലര്‍ ലിമിറ്റഡ് എന്നിവയ്ക്ക് കീഴിലാണ് റീട്ടെയ്ലര്‍ കണ്‍സ്യൂമര്‍ പ്രവര്‍ത്തിക്കുക. ആഗോള ഫാഷന്‍ ബ്രാന്‍ഡുകളുമായി പ്രവര്‍ത്തിച്ചാണ് റിലയന്‍സ് റീട്ടെയ്ലര്‍ പ്രവര്‍ത്തിക്കുക.
2018ലാണ് റിലയന്‍സ് റീട്ടെയ്ലര്‍ വ്യാപാരത്തിലേക്ക് പ്രവേശനം നടത്തിയത്. വരുമാനത്തില്‍ വന്‍വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. 69.198 കോടി രൂപയാണ് റിലയന്‍സ് റീട്ടെയ്ലര്‍ വ്യാപാരത്തിലൂടെ നേടിയത്. വരുമാനത്തില്‍ കൂടുതല്‍ വളര്‍ച്ചാ നിരക്ക് കൈവരിച്ചതിനാല്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ഒഴുകിയെത്തുമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.
Related Articles
-
കുത്തനെ ഇടിഞ്ഞ് ഇന്ത്യന്‍ രൂപ; യുഎസ് ഡോളറിന്റെ മൂല്യം ഉയരുമ്പോള്‍ ആശങ്കയില്‍ ഇന്‍ -
സര്‍ക്കാരിന് കടം കൊടുക്കാം മുതലും പലിശയും മുടങ്ങുമെന്ന പേടിയില്ലാതെ -
ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ ഷാവോമിയുടെ റീടെയിൽ സ്റ്റോറുകൾക്ക് മുന്നിൽ കമ്പനിയുടെ -
കൃത്യമായ വരുമാനമില്ലെങ്കിലും സാമ്പത്തിക അച്ചടക്കം നിങ്ങളെ സമ്പന്നനാക്കും? അറിഞ്ഞ -
സുരക്ഷയും മികച്ചപലിശ നിരക്കും വാഗ്ദാനം ചെയ്യുന്ന ട്രഷറി നിക്ഷേപം; ബാങ്കുകളിലെ എഫ -
സ്ഥിരനിക്ഷേപങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ഇക്കാര -
കൊറോണ വൈറസ് ഭീതിയില്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് പിന്മാറി വിദേശ പോര്‍ട്ട് ഫോള -
പ്രതിമാസം 10000 രൂപ പെന്ഷന് ഉറപ്പാക്കുന്ന പ്രധാനമന്ത്രി വയാവന്ദനയോജന കേന്ദ്രം