Investments

ആരാംകോയുടെ ഓഹരി വില വിവരം പുറത്ത്; പ്രാദേശിക ഡിമാന്റിന് മുന്‍ഗണന

ജിദ്ദ: സൗദി അറേബ്യയുടെ എണ്ണകമ്പനി ആരാംകോയുടെ ഐപിഓയ്ക്കായി കാത്തിരിക്കുകയാണ് ഓഹരി മാര്‍ക്കറ്റ്. 1.71 ട്രിയ്ണ്‍ ഡോളര്‍ മൂല്യമാണ് കമ്പനി അവകാശപ്പെടുന്നത്. കമ്പനിയുടെ ഓഹരിയില്‍ 1.5 ശതമാനം  വിറ്റഴിച്ച് 24 ബില്യണ്‍ മുതല്‍ 25.6 ബില്യണ്‍ സമാഹരിക്കുമെന്നാണ് ആരാംകോ അറിയിച്ചിരുന്നത്. വില്‍പ്പനയില്‍ പ്രാദേശിക ആവശ്യക്കാരെ പരിഗണിക്കാന്‍ തന്നെയാണ് തീരുുമാനം. അതുകൊണ്ടുതന്നെ സൗദി റീട്ടെയില്‍ നിക്ഷേപകര്‍ക്കായി ഓഫറിന്റെ മൂന്നിലൊരു ശതമാനം നീക്കിവെക്കും. 

കൂടാതെ ഇപ്പോള്‍ ഓഹരിയുടെ വില വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഒരു ഓഹരിക്ക് 30-32 റിയാല്‍ ഏകദേശം എട്ട് ഡോളര്‍  വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. അന്തിമ വിലയും മൂല്യനിര്‍ണയവുമൊക്കെ ഡിസംബര്‍ അഞ്ചിന്  ആരാംകോ പ്രസിദ്ധപ്പെടുത്തും. എന്നാല്‍ ഓഹരികളുടെ ലിസ്റ്റിങ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. യുഎസ് ,ഓസ്‌ട്രേലിയ ,കാനഡ .ജപ്പാന്‍ എന്നി രാജ്യങ്ങളില്‍ ഓഫര്‍ നല്‍കിയിട്ടില്ല.

സൗദിയുടെ എണ്ണ വ്യവസായത്തില്‍ കുത്തക നിലനിര്‍ത്തിയിരുന്ന കമ്പനിയാണ് സൗദി അരാംകൊ. ഒരു ദിവസം പത്ത് മില്ല്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ ആണ് കമ്പനി ഉത്പാദിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി സ്ഥാപനമായ അരാംകൊ ഗ്ലോബല്‍ ഡിമാന്‍ഡിന്റെ പത്ത് ശതമാനമാണ് സംഭാവന ചെയ്യുന്നത്. 2018ല്‍ സ്ഥാപനത്തിന്റെ മൊത്ത വരുമാനം 111.1 ബില്ല്യണ്‍ അണേരിക്കന്‍ ഡോളറായിരുന്നു. ഉയര്‍ന്ന ലാഭവും കുറഞ്ഞ ചിലവുമാണ് കമ്പനിക്ക് ഉള്ളത്. ഇതും ആഗോള നിക്ഷേപകരെ അരാംകോയിലെക്ക് ആകര്‍ഷിക്കുന്നു.

Author

Related Articles