Banking

കെവൈസി പാലിച്ചില്ലെങ്കില്‍ എസ്ബിഐ അക്കൗണ്ട് മരവിപ്പിക്കും

ദില്ലി: ഫെബ്രുവരി 28ന് മുമ്പ് കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചേക്കുമെന്ന് എസ്ബിഐ. 2020 ഫെബ്രുവരി 28ന് അകം അക്കൗണ്ട് ഉടമകള്‍ കെവൈസി വിവരങ്ങള്‍ നിര്‍ബന്ധണായി നല്‍കണം. കെവൈസി വിവരങ്ങള്‍ പരിഷ്‌കരിക്കേണ്ടവരും ഈ സമയപരിധിക്കകം പൂര്‍ത്തീകരിക്കണമെന്നും എസ്ബിഐയുടെ മുന്നറിയിപ്പില്‍ പറയുന്നു. ആര്‍ബിഐയുടെ നിര്‍ദേശപ്രകാരമാണ് ബാങ്കിന്റെ നടപടി. ഉപഭോക്താവിനെ അറിയുക എന്നതാണ് കെവൈസി കൊണ്ട് ഉദ്ദേശിക്കുന്നത്.

നിങ്ങളുടെ ബാങ്കിന്റെ അടുത്തുള്ള ശാഖയില്‍ രേഖകള്‍ നല്‍കിയാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. പാസ്‌പോര്‍ട്ട്,വോട്ടര്‍ഐഡി,ഡ്രൈവിങ് ലൈസന്‍സ്,ആധാര്‍,പാന്‍കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും മതി വിലാസം തെളിയിക്കാന്‍.ഇതിനൊപ്പം  ഏറ്റവും പുതിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും മൊബൈല്‍ നമ്പറും നല്‍കേണ്ടതാണെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.

 

Author

Related Articles