പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും
നിശ്ചിത പരിധിയില്‍ കൂടുതല്‍ തവണ ബാങ്കിന്റെ ശാഖകളിലെത്തി പണം പിന്‍വലിച്ചാല്‍ ഇനി മുതല്‍ എസ്ബിഐ നിരക്ക് ഈടാക്കും. 25,000 രൂപ വരെ ശരാശരി മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നവര്‍ക്ക് മാസത്തില്‍ രണ്ടുതവണ സൗജന്യമായി ശാഖയിലെത്തി പണം പിന്‍വലിക്കാം. 25,000നും 50,000നും ഇടയില്‍ ബാലന്‍സ് നിലനിര്‍ത്തുന്നവര്‍ക്ക് പത്ത് തവണയാണ് സൗജന്യമായി പണം പിന്‍വലിക്കാനാകുക.
50,000 മുകളില്‍ ഒരു ലക്ഷം രൂപ വരെ മിനിമം ബാലന്‍സുള്ളവര്‍ക്ക് 15 തവണയും അതിനുമുകളിലുള്ളവര്‍ക്ക് പരിധിയില്ലാതെയും സൗജന്യമായി പണം പിന്‍വലിക്കാന്‍ അനുവദിക്കും. നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് വഴിയുള്ള ഇടപാടുകള്‍ സൗജന്യമായിരിക്കുമെന്നും ബാങ്കിന്റെ അറിയിപ്പില്‍ പറയുന്നു.
എടിഎം ഇടപാട്
25,000 രൂപവരെ ശരാശരി പ്രതിമാസ മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നവര്‍ക്ക് മെട്രോ നഗരങ്ങളില്‍ എട്ട് സൗജന്യ എടിഎം ഇടപാടുകളാണ് അനുവദിക്കുന്നത്. ഇതില്‍ എസ്ബിഐയുടെ എടിഎം വഴി അഞ്ചും മറ്റ് ബാങ്കുകളുടെ എടിഎം വഴി മൂന്നും തവണയാണ് സൗജന്യമായി പണം പിന്‍വലിക്കാനാകുക. മെട്രോ നഗരങ്ങളല്ലെങ്കില്‍ പത്ത് (5+5) ഇടപടുകള്‍ സൗജന്യമായിരിക്കും. നിശ്ചിത പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കുന്നതിന് ഓരോ തവണയും 20 രൂപയും ജിഎസ്ടിയുമാണ് നല്‍കേണ്ടിവരിക.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
7.99 ശതമാനം പലിശ നിരക്കില്‍ ഭവന വായ്പ അവതരിപ്പിച്ച് ടാറ്റ ക്യാപിറ്റല്‍