എസ്ബിഐയുടെ ഭവന വായ്പാ കുറച്ചു; 30 ലക്ഷത്തിന് താഴെയുള്ളവര്‍ക്ക് പലിശയില്‍ ഇളവ് ലഭിച്ചേക്കും
എസ്ബിഐ ഭവന വായ്പയുടെ പലിശ നിരക്ക് കുറച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ആര്‍ബിഐ റിപോ റിവേഴ്സ് നിരക്ക് 25 ബേസിസ് പോയിന്റില്‍ കുറവ് വരുത്തിയതോടെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ െകഴിഞ്ഞ ദിവസം പലിശ നിരക്ക് 5 ബേസിസ് പോയിന്റിന്റെ കുറവ് പ്രഖ്യാപിച്ചു. 30 ലക്ഷത്തിന് താഴെ ഭവന വായ്പ എടുക്കുന്നവര്‍ക്കാണ് എസ്ബിഐ പലിശ നിരക്ക് കുറച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച പ്രഖ്യാപിച്ച ആറാം ധനകാര്യ നയ അവലോകനത്തിലാണ് റിസര്‍വ് ബാങ്ക് റിപോ നിരക്ക് 25 ബേസിസ് പോയിന്റ് വെട്ടിച്ചുരുക്കി 6.25 ശതമാനമാക്കി കുറവ് വരുത്തിയിട്ടുള്ളത്. അതേ സമയം ആര്‍ബിഐ പ്രഖ്യാപിച്ച ധനസംബന്ധമായ നയത്തില്‍ മാറ്റങ്ങള്‍ വരുത്തിയത് കൊണ്ടാണ് വായ്പാ നയത്തില്‍ നിന്ന് 30 ലക്ഷം രൂപയില്‍ താഴെയുള്ള വായ്പകള്‍ക്ക് പലിശ കുറ്ക്കാന്‍ കാരണമായതെന്നാണ് എസ്ബിഐ ചെയര്മാന് രജനീഷ് കുമാര്‍ പറഞ്ഞത്.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും