Banking

എസ്ബിഐ വീണ്ടും പലിശ നിരക്ക് കുറച്ചു; പുതിയ നിരക്കുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ വീണ്ടും പലിശ നിരക്ക് കുറച്ചു.  മാര്‍ജിനല്‍ കോസ്റ്റ് ഫണ്ടില്‍  10 ബേസിസ് പോയിന്റിന്റെ കുറവാണ് വരുത്തിയത്. ഏകദേശം 0.10 ശതമാനമാണ് നിരക്ക് കുറച്ചതെന്നാണ് റിപ്പോര്‍ട്ട് ഇതോടെ ഭവന വാഹന വായ്പ  തുടങ്ങിയവയുടെ പലിശ നിരക്കില്‍ കുറവുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.  എന്നാല്‍ പുതിയ നിരക്കുമായി ബന്ധപ്പെട്ട് എംസിഎല്‍ ആറില്‍ എട്ട് ശതമാനത്തില്‍ നിന്ന് 7.90 ശതമാനമായാണ് കുറയുക. നിലവില്‍ വിവിധ കാലാവധിയിലുള്ള പലിശ നിരക്കില്‍ മാറ്റങ്ങളുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.  

പലിശ നിരക്കുകള്‍ ഇങ്ങനെ

ഒരുമാസം 7.55 ശതമാനം വരെയും

മൂന്ന് മാസം വരെ 7.6 ശതമാനം  വരെയും 

ആറുമാസം-7.75 ശതമാനവും വരയും 

ഒരുവര്‍ഷം-7.9 ശതമാനവും വരെയും, രണ്ട് വര്‍ഷം  എട്ട് ശതമാനം വരെയും, മൂന്ന് വര്‍ഷം 8.1 ശതമാനം വരെയുമാണ് പലിശ നിരക്ക് കുറച്ചത്. അതേസമയം എസ്ബിഐ നടപ്പുവര്‍ഷം ആകെ എട്ട് തവണയാണ് അടിസ്ഥാന പലിശ നരക്കില്‍  കുറവ് വരുത്തിയിട്ടുള്ളത്.  ഭവന വയാപയിലെയും, വാഹന വായ്പയിലെയും  25 ശതമാനത്തോളം വിഹിതം എസ്ബിഐക്കാണ്.  

എംസിഎല്‍ആര്‍ നിരക്ക് വഴിയല്ലാതെയും എസ്ബിഐയില്‍നിന്ന് വായ്പയെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് ബാങ്ക് അവസരങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പുതിയ വായ്പ എടുക്കുന്നവര്‍ക്ക് റിസര്‍വ്വ് ബാങ്കിന്റെ റിപ്പോ നിരക്കുമായി ബന്ധപ്പിച്ചിട്ടുള്ള വായ്യാണ് ബാങ്ക് നല്‍കുക.നിലവില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ  ഈ വര്‍ഷം  ഇതുവരെ നിരക്ക് 135 ബേസിസ് പോയിന്റ് കുറച്ചുകൊണ്ട. അതേസമയം റിപ്പോ നിരക്ക് 5.15 ശതമാനത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

Author

Related Articles