എസ്ബിഐക്ക് നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 472 കോടി നഷ്ടമുണ്ടായെന്ന് എംപ്ലോയീസ് അസോസിയേഷന്; 3,011.73 കോടി രൂപയുടെ ലാഭമുണ്ടെന്ന് എസ്ബിഐ; ലാഭ കണക്കുകളെ പറ്റി തര്‍ക്കം തുടരുന്നു
ന്യൂഡല്‍ഹി: മാന്ദ്യത്തിനിടയിലും എസ്ബിഐ നേട്ടം കൊയ്തുവെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും ബാങ്കിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. എസ്ബിഐ ഉപഭോക്താക്കളില്‍ നിന്ന് അമിത സേവന നിരക്ക് ഈടാക്കിയാണ് നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ വന്‍ ലാഭം നേടിയത്. എസ്എംസ് ചാര്‍ജ്, സര്‍വീസ് ചാര്‍ജ്, എടിഎം ചാര്‍ജ് എന്നിങ്ങനെ ഉപഭോക്താക്കളില്‍ നിന്ന് ഭീമമായ തുക പിടിച്ചുപറിക്കുന്നുവെന്നാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐക്കെതിരെ വിമര്‍ശനം ഉയരുന്നത്.
എന്നാല്‍ ബാങ്കിന് നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ബാങ്കിന്റെ ലാഭത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിക്കാനയെങ്കിലും ബാങ്കിന് 472 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് എംപ്ലോയീസ് അസോസിയേഷന് വ്യക്തമാക്കുന്നത്. എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ 3,484 കോടി രൂപയുടെ ഓഹരി വിറ്റഴിക്കലിലൂടെ 472 കോടി രൂപയുടെ രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും, ഇത് രണ്ടാം പാദത്തില്‍ ഉള്‍പ്പെടുത്തിയാണ് ബാങ്കിന്റെ അറ്റലാഭം പെരുപ്പിച്ച് കാണിച്ചതെന്നുമാണ് ബാങ്ക് എംപ്ലോയീസ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുള്ളത്. ബാങ്ക് അധികൃതരുടെ തെറ്റായ നിലപാടിനെതിരെ ശ്കതാമായ വിമര്‍ശനമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്.
അതേസമയം ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ബാങ്കിന്റെ ലാഭത്തില്‍ മൂന്ന് മടങ്ങ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ ബാങ്കിന്റെ അറ്റലാഭത്തില്‍ 218 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 3,011.73 കോടി രൂപയിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ ലാഭത്തില്‍ രേഖപ്പെടുത്തിയത് 944.87 കോടി കോടി രൂപയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മാന്ദ്യത്തിനിടയിലും റെക്കോര്‍ഡ് നേട്ടമാണ് പൊതുമേഖലാ ബാങ്കായ എസ്ബിഐ കൈവരിച്ചത്.
ബാങ്കിന്റെ അറ്റപലിശയിനത്തിലുള്ള വരുമാനത്തിലും നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ നേട്ടനമുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അറ്റപലിശയിനത്തിലുള്ള വരുമാനം 17.7 ശതമാനം വര്‍ധിച്ച് 24,600 കോടി രൂപയിലേക്കെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.ബാങ്കിന്റെ മറ്റ് വരുമാനത്തിലും നേട്ടം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റ്ിപ്പോര്‍ട്ട്. ബാങ്കിന്റെ പലിശേതര വരുമാനം 9.3 ശതമാനം വര്‍ധിച്ച് 8,538.4 കോടി രൂപയിലേക്കെത്തി. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 19.2 ശതമാനം ഉയര്‍ന്ന് 14,714.5 കോടി രൂപയിലേക്കെത്തി.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും