സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് വെട്ടിക്കുറച്ച് എസ്ബിഐ; പുതിയ നിരക്ക് ഇന്നലെ പ്രാബല്യത്തില്‍ വന്നു
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ എസ്ബിഐ ഉപഭോക്താക്കള്‍ വന്‍ ഇളുകള്‍ നല്കിക്കൊണ്ടിരിക്കുകയാണ്. എസ്ബിഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വീണ്ടും വെട്ടിക്കുറച്ചുവെന്നാണ് റിപ്പോര്‍ട്ട്. റിപ്പോ നിരക്ക് നിലവിലെ 5.15 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചതിന് പിന്നാലെയാണ് എസ്ബിഐ സ്ഥിര നിക്ഷേപകരുടെ പലിശ നിരക്ക് വീണ്ടും വെട്ടിക്കുറക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. നിലവില്‍ രണ്ടുകോടിയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ ബേസിസ് പോയിന്റ് (ബിപിഎസ്) 0.1 മുതല്‍ 0.5 ശതമാനം വരെ കുറയും. രണ്ടു കോടിയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 0.25 മുതല്‍ 0.5 ശതമാനം പലിശയിനത്തില്‍ കുറവ് വരും. ഫിബ്രുവരി 10 മുതല്‍ പുതി നിരക്ക് പ്രാബല്യത്തില്‍ വന്നേക്കും.
എസ്ബിഐയുടെ പുതിയ പലിശനിരക്ക് ഇങ്ങനെയൊക്കെ
*ഏഴ് മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപത്തിന് 4.50 ശതമാനം പലിശ
*46 മുതല്‍ 179 ദിവസം വരെ അഞ്ച് ശതമാനം പലിശ
*180 മുതല്‍ 210 ദിവസം വരെ 5.50 ശതമാനം പലിശ
*211 ദിവസം മുതല്‍ ഒരു വര്‍ഷം വരെ 5.50 ശതമാനം പലിശ
*ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെ ആറ് ശതമാനം പലിശ
*രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ ആറ് ശതമാനം പലിശ
*മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ ആറ് ശതമാനം പലിശ
*അഞ്ച് മുതല്‍ 10 വര്‍ഷം വരെ ആറ് ശതമാനം പലിശ
മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങള്‍ക്ക് പലിശ
*ഏഴ് മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപത്തിന് അഞ്ച് ശതമാനം പലിശ
*46 മുതല്‍ 179 ദിവസം വരെ 5.50 ശതമാനം പലിശ
*180 മുതല്‍ 210 ദിവസം വരെ 6 ശതമാനം പലിശ
*211 ദിവസം മുതല്‍ ഒരു വര്‍ഷം വരെ 6 ശതമാനം പലിശ
*ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെ 6.50 ശതമാനം പലിശ
*രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ 6.50 ശതമാനം പലിശ
*മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ 6.50 ശതമാനം പലിശ
*അഞ്ച് മുതല്‍ 10 വര്‍ഷം വരെ 6.50 ശതമാനം പലിശ
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും