ഇലക്ട്രിക് വാഹന വായ്പകള്‍ക്ക് എസ്ബിഐ 20 ബിപിഎസ് ഡിസ്കൗണ്ട് നല്കുന്നു
ഇന്ധനക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇലക്ട്രിക് കാറുകളുടെ ആവശ്യകത കൂടിക്കൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് കാറുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഹന വായ്പകളുടെ കാര്യത്തില്‍ 20 ബേസിസ് പോയിന്റുകള്‍ ഡിസ്കൗണ്ട് വായ്പ അനുവദിച്ചു.
വ്യാവസായിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 3.6 ദശലക്ഷം കാറുകളിലായി ഇരുചക്രവാഹനങ്ങളോടൊപ്പം വര്‍ഷംതോറും 54,000 യൂണിറ്റ് വില്‍പ്പന നടക്കുന്നുണ്ട്. 2018 സാമ്പത്തിക വര്‍ഷത്തില്‍ ഇലക്ട്രിക് വാഹന സൊസൈറ്റി ഓഫ് മാനുഫാക്ചറേഴ്സ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇലക്ട്രിക് സ്കൂട്ടറുകള് 54,800 ല്‍ എത്തിയിരുന്നു.
എട്ട് വര്‍ഷം വരെ നീണ്ട തിരിച്ചടയ്ക്കാത്ത കാലയളവിലേക്കാണ് ഈ സ്കീം ആരംഭിക്കുന്നത്. ആദ്യ ആറുമാസമായി പൂജ്യം പ്രോസസിങ് ഫീസ് നല്‍കിക്കൊണ്ട് ബാങ്കിന്റെ ഓട്ടോ ലോണ്‍ സെഗ്മെന്റില്‍ തന്ത്രപരമായ ഉള്‍പ്പെടുത്തലാണ് പദ്ധതി. രാജ്യത്ത് ഇലക്ട്രോണിക് വാഹനങ്ങളുടെ നിര്‍മാണവും വില്പനയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നീക്കം. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് വില്‍ക്കപ്പെടുന്ന വാഹനങ്ങളുടെ 15 ശതമാനവും ഇലക്ട്രിക്ക് വാഹനങ്ങളായിരിക്കണമെന്നതാണ് ലക്ഷ്യം.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും