വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സ്ഥിര നിക്ഷേപത്തിന്റെ (എഫ്ഡി) പലിശ നിരക്ക് കുറച്ചു. സെപ്റ്റംബര്‍ 10 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. തിരഞ്ഞെടുത്ത കാലാവധികളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് എസ്ബിഐ ഉയര്‍ത്തിയിരിക്കുന്നത്. സ്ഥിര നിക്ഷേപത്തിന്റെ (എഫ്ഡി) പലിശ നിരക്ക് ഒരു വര്‍ഷത്തേക്ക് ബാങ്ക് 20 ബേസിസ് പോയിന്റുകള്‍ (ബിപിഎസ്) കുറച്ചിരുന്നു.
ഒരു വര്‍ഷത്തിനും രണ്ട് വര്‍ഷത്തിനുമിടയിലുള്ള സ്ഥിര നിക്ഷേപത്തിന്റെ (എഫ്ഡി) പലിശ നിരക്ക് ബാങ്ക് 20 ബേസിസ് പോയിന്റുകള്‍ (ബിപിഎസ്) കുറച്ചു. നിര്‍ദ്ദിഷ്ട പലിശനിരക്കുകള്‍ പുതിയ നിക്ഷേപങ്ങള്‍ക്കും കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങളുടെ പുതുക്കലിനും ബാധകമാകും. സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് മെയ് 27 ന് എസ്ബിഐ നേരത്തെ പരിഷ്കരിച്ചിരുന്നു.
ഏറ്റവും പുതിയ പുനരവലോകനത്തിനുശേഷം, 7 ദിവസം മുതല്‍ 45 ദിവസം വരെയുള്ള എസ്ബിഐ എഫ്ഡിക്ക് ഇപ്പോള്‍ 2.9 ശതമാനം പലിശ ലഭിക്കും. 46 ദിവസം മുതല്‍ 179 ദിവസം വരെയുള്ള കാലയളവിലെ നിക്ഷേപത്തിന് 3.9 ശതമാനം പലിശ ലഭിക്കും. 180 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെയുള്ള എഫ്ഡിക്ക് 4.4 ശതമാനം ലഭിക്കും. 1 വര്‍ഷത്തിനും 2 വര്‍ഷത്തില്‍ താഴെയുമുള്ള കാലാവധികളിലെ നിക്ഷേപത്തിന് 5.1 ശതമാനം പലിശയില്‍ നിന്ന് 4.9 ശതമാനം പലിശയായി കുറച്ചു. 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ കുറയാത്ത എഫ്ഡിക്ക് 5.1 ശതമാനം നല്‍കും. 3 വര്‍ഷം മുതല്‍ 5 വര്‍ഷത്തില്‍ താഴെയുള്ള എഫ്ഡികള്‍ക്ക് 5.3 ശതമാനവും ടേം ഡെപ്പോസിറ്റുകള്‍ 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധി പൂര്ത്തിയാകുന്നവയ്ക്ക് 5.4 ശതമാനം പലിശയും നല്‍കും.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും -
7.99 ശതമാനം പലിശ നിരക്കില്‍ ഭവന വായ്പ അവതരിപ്പിച്ച് ടാറ്റ ക്യാപിറ്റല്‍