Banking

മൈക്രോഫിനാന്‍സ് മേഖലയിലേക്ക് ചുവട് വയ്ക്കാനൊരുങ്ങി എസ്ബിഐ; പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്; പദ്ധതി നടപ്പിലാകുന്നതോടെ കുറഞ്ഞനിരക്കില്‍ പലിശ ഉപഭോക്താക്കള്‍ക്ക് നല്‍കും

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഇപ്പോള്‍ പുതിയ നീക്കമാണ് നടത്തുന്നത്. രാജ്യത്ത് ശക്തമായ സാമ്പത്തിക മാന്ദ്യത്തിനിടയിലും പ്രതിരോധിച്ച മൈക്രോഫിനാന്‍സ് രംഗത്തേക്ക് എസ്ബിഐ ചുവടുവയ്ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.  ഇതോടെ മൈക്രോഫിനാന്‍സ് മേഖലയില്‍ ഉപഭോക്താക്കള്‍ക്ക് എസ്ബിഐ കുറഞ്ഞ പലിശയില്‍ വായ്പകള്‍ നല്‍കിയേക്കും. 

അതേസമയം മൈക്രോഫിനാന്‍സ് രംഗം കൈകാര്യം ചെയ്യുന്ന ഫിനാന്‍ഷ്യല്‍ ഇന്‍ക്ല്യൂഷന്‍ ആന്‍ഡ് മൈക്രോ മാര്‍ക്കറ്റ് സ്ഥാപിക്കാനും, ഇതിന്റെ ചുമതല ഡപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ക്ക് എസ്ബിഐ നല്‍കാനും തീരുമാനിച്ചിട്ടുണ്ട് നിലവില്‍. മൈക്രോ ഫിനാന്‍സ് രംഗത്തേക്കുള്ള എസ്ബിഐയുടെ പുതിയ നീക്കം രാജ്യത്തെ മാന്ദ്യത്തെ ചെറുക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. 

അതേസമയം പുതിയ ബിസിനസ് നടപടികളുമായി ബന്ധപ്പെട്ട് എസ്ബിഐ രാജ്യത്താകെ വിവിധ നടപടി ക്രമങ്ങളും ആരംഭിച്ചുകഴിഞ്ഞു. രാജ്യത്ത് കോര്‍പറേറ്റ് രംഗത്ത് മികച്ച അവസരങ്ങള്‍ തുറന്ന ബാങ്കാണ് എസ്ബിഐ.  എന്നാല്‍ ബാങ്ക് മൈക്രോ രംഗത്ത് വായ്പ നല്‍കുന്നതോടെ എസ്ബിഐക്ക് വിപണി രംഗത്ത് വന്‍ നേട്ടം കൊയ്യാന്‍ സാധിക്കും. എന്നാല്‍  മൈക്രോ വായ്പാ രംഗം തുടങ്ങുന്നത് ബാങ്കിന് മികച്ച അവസരമാണ് തുറന്നിട്ടിരിക്കുന്നത്  എഫ്‌ഐഎംഎം ന്റെ ചുമതലയുള്ള കെവി ഹരിദാസ് വ്യക്തമാക്കി. 

എന്നാല്‍ രാജ്യത്താകെ മൈക്രോഫിനാന്‍സ് വായ്പകള്‍ക്ക് ആവശ്യകത വര്‍ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. മൈക്രോഫിനാന്‍സ് വായ്പകള്‍ വിതരണം ചെയ്യാന്‍ ബാങ്കിന് നിലവില്‍ 8000ത്തോളം വരുന്ന ബ്രാഞ്ചുകള്‍ കണ്ടെത്തേണ്ടത് അനിവാര്യമാണ്. 

അതേസമയം  മൈക്രോഫിനാന്‍സ് മേഖലയില്‍  നാലിലൊന്ന് വായ്പ നിയന്ത്രിക്കുന്നത് ബന്ധന്‍ ബാങ്കാണ്. നിലവില്‍ രാജ്യത്താകെ മൈക്രോഫിനാന്‍സ് മേഖലയില്‍ 5.64 കോടിയോളം വരുന്ന വായ്പാ ദാതാക്കളാണ് ഉള്ളത്. ഈ മേഖലയിലെ വായ്പാ വളര്‍ച്ച  24 ശതമാനമായി 2.11 ലക്ഷം കോടി രൂപയോളം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട് നിലവില്‍. 2019 ഡിസംബര്‍ വരെയുള്ള കണക്കുകളാണിത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ള ബന്ധന്‍ ബാങ്കിന്റെ മൈക്രോ ഫിനാന്‍സ് േേമഖലയിലെ വിപണി മൂലധനം 7.3 ലക്ഷം കോടി രൂപയോളം ഉയര്‍ന്നേക്കും.

Author

Related Articles