എസ്ബിഐയുടെ ഭവന വായ്പാ പലിശ നിരക്ക് റിപ്പോ നിരക്കുമായി കൂട്ടിച്ചേര്‍ക്കും; ജൂലൈ ഒന്നു മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നേക്കും
ന്യൂഡല്‍ഹി: എസ്ബിഐ ഭവന വായ്പാ പലിശ നിരക്ക് റിപ്പോ നിരക്കുമായി കൂട്ടിച്ചേര്ത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ജൂലൈ ഒന്ന് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നേക്കുമെന്നാണ് എസ്ബിഐ അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കഴിഞ്ഞ ദിവസം റിപ്പോ നിരക്ക് കുറച്ചതുകൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ പലിശ നിരക്ക് റിപ്പോ നിരക്കുമായി കൂട്ടിച്ചേര്‍ക്കുന്നത്.
കഴിഞ്ഞ ദിവസമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 0.25 ബേസിസ് പോയന്റ് കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് 5.75 ശതമാനമായി. ആര്‍ബിഐ റിപ്പോ നിരക്കില്‍ കുറവ് വരുത്തിയ സാഹചര്യത്തില്‍ രാജ്യത്തെ മുന്‍ നിര ബാങ്കുകളെല്ലാം പലിശ നിരക്കില്‍ കുറവ് വരുത്തുമെന്നാണ് റിപ്പോര്‍ട്ട്. എസ്ബിഐ സേവിങ്സ് അക്കൗണ്ടിലെ പലിശ നിരക്കിലും, നിക്ഷേപ പലിശ നിരക്കിലും റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചുള്ള തീരുമാനം ഇതിന് മുന്‍പ് എടുത്തിട്ടുണ്ടെന്നാണ് വിവരം.
അതേസമയം എസ്ബിഐയുടെ 75 ലക്ഷത്തിനു മുകളിലുള്ള ഭവന വായ്പയ്ക്ക് 8.55 ശതമാനമാണ് നിലവിലുള്ള പലിശ നിരക്ക്. പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നാല്‍ 2.25 ശതമാനത്തിലേക്ക് കൂടി പലിശ നിരക്ക് ആഡ് ചെയ്യും. പലിശ നിരക്ക് എട്ട് ശതമാനമാവുകയും 40 ബേസിസ് പോയിന്റിലേക്ക് റിപ്പോ നിരക്ക് അധികരിപ്പിച്ചേക്കും. പലിശ നിരക്ക് 8 ശതമാനമാവുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും