എസ്ബിഐ ആകെ എഴുതിത്തള്ളിയ കടം ഒരു ലക്ഷം കോടി രൂപ
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഒരു ലക്ഷം കോടി രൂപയുടെ കടം എഴുതള്ളിയതായി റിപ്പോര്‍ട്ട്. രാജ്യത്ത് ഏറ്റവുമധികം ആസ്തിയുള്ളതും, വായ്പാ ശേഷിയുള്ളതുമായ ബാങ്കാണ് എസ്ബിഐ. രണ്ട് വര്‍ഷത്തെ കാലയളവിലാണ് എസ്ബിഐ ഒരുലക്ഷം കോടി രൂപയിലധികം കടം എഴുതള്ളിയിട്ടുള്ളത്. ഇതോടെ പഴയ എന്‍പിഎ അക്കൗണ്ടുകള്‍ ഇല്ലാതാക്കാന്‍ എസ്ബിഐക്ക് സാധിച്ചുവെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.
അതേസമയം മുന്‍വര്‍ഷങ്ങളില്‍ ബാങ്ക് എഴുതിയ തള്ളിയ കടങ്ങളുടെ റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്തുവിട്ടിട്ടുണ്ട്. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ എസ്ബിഐ എഴുതിയ തള്ളിയ ആകെ കടം 61,663 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. 2017-2018 സാമ്പത്തിക വര്‍ഷം 40,809 കോടി രൂപയും എസ്ബിഐ എഴുതി തള്ളിയതായി റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നുണ്ട്. ഈ രണ്ട് വര്‍ഷത്തിനിടയില്‍ എസ്ബിഐ 1.02 ലക്ഷം കോടി രൂപയുടെ കടം എഴുതി തള്ളിയെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്.
മൂന്ന് വര്‍ഷത്തെ കാലയളവില്‍ എസ്ബിഐ ആകെ 57,646 കോടി രൂപയുടെ കടം എഴുതി തള്ളിയെന്നാണ് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്ന പ്രധാന കാര്യം. കടം എഴുതി തള്ളിയതോടെ എസ്ബിഐയുടെ എന്‍പിഎയില്‍ 23 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം 838.40 കോടി രൂപയുടെ അറ്റ ലാഭം മാത്രമാണ് മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ ബാങ്ക് നേടിയിട്ടുള്ളത്. അറ്റലാഭത്തില്‍ 2017 സാമ്പത്തിക വര്‍ഷത്തില്‍ 7.718.17 കോടി രൂപയുടെ നഷ്ടവുമുണ്ടായി. കിട്ടാക്കടത്തിന്റെ പ്രശ്നങ്ങള്‍ക്ക് ഒത്തു തിര്‍പ്പാക്കാന്‍ ബാങ്ക് വന്‍ തുക നീക്കിവെച്ചതാണ് ലാഭത്തില്‍ ഇടിവ് രേഖപ്പെടുത്താന്‍ കാരണമായത്.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും