Banking

എസ്ബിഐ നിരക്കുകളിലെ മാറ്റം; പരിഷ്‌കാരങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ത്യയിലെ എല്ലാ ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറച്ചതായി അറിയിച്ചിരുന്നു. എസ്ബിഐയിലെ വായ്പകളും നിക്ഷേപക നിരക്കുകളും റിസര്‍ ബാങ്കിന്റെ റിപ്പോ നിരക്കുകളുമായി ലിങ്ക് ചെയ്യുന്നതോടെയാണ് പുതിയ മാറ്റങ്ങള്‍ വരാന്‍ പോകുന്നത്. എസ്ബിഐയുടെ പുതിയ പരിഷ്‌കാരങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഒരു ലക്ഷം രൂപക്ക് മുകളിലുള്ള സേവിങ്‌സ് നിക്ഷേപങ്ങള്‍ ആര്‍ബി ഐ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കപ്പെടും. 

ഒരു ലക്ഷത്തിന് മുകളിലുള്ള എല്ലാ എസ്ബിഐ അക്കൗണ്ടുകാര്‍ക്കും കുറഞ്ഞ പലിശ നിരക്ക് ലഭിക്കുന്നതാണ്. ഒരു ലക്ഷം മുതല്‍ നീക്കിയിരിപ്പുള്ള അക്കൗണ്ടുകള്‍ക്ക് പ്രതിവര്‍ഷം 3.50 ശതമാനം പലിശ നിരക്ക് വരെ ലഭിക്കാം. അതേസമയം ഒരു ലക്ഷത്തിന് മുകളിലുള്ള നിക്ഷേപകരുടെ പലിശ നിരക്ക് 3.25 ശതമാനമായിരിക്കും. ആര്‍ബിഐ ധനനയത്തിലുള്ള ഏതൊരു മാറ്റവും ഉപഭോക്താവിലേക്കെത്തുന്ന പ്രക്രിയ കൂടുതല്‍ വേഗത്തിലാക്കുക എന്നതാണ് ഈ പുതിയ പരിഷ്‌കരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ഒരു ലക്ഷം രൂപ പരിധിയിലുള്ള എല്ലാ ക്യാഷ് ക്രെഡിറ്റ് അക്കൗണ്ടുകളും ഹ്രസ്വകാല വായ്പകളും ഓവര്‍ ഡ്രാഫ്‌ററുകളും റിപ്പോയുമായി ബന്ധിപ്പിക്കും. 

30 ലക്ഷം മുതല്‍ ഭവന വായ്പ്പയുള്ളവര്‍ക്ക് ആര്‍ബിഐ കുറയ്ക്കുന്ന റിപ്പോ നിരക്ക് കൂടാതെ പലിശ ഇനത്തില്‍ വരുന്ന 10 അടിസ്ഥാന പോയിന്റുകള്‍ അഥവാ 0.10 ശതമാനം നിരക്കുകളും എസ്ബിഐ കുറച്ചിട്ടുണ്ട്.  30 ലക്ഷത്തിന് താഴെ വരുന്ന ഭാവന വായ്പകളുടെ നിലവിലെ പരിധി 8.70 മുതല്‍ 8.60 ശതമാനമാണ്. ഇന്ന് മുതല്‍ കുറഞ്ഞ പലിശനിരക്ക് പരിഷ്‌കാരങ്ങള്‍ നിലവില്‍ വരും. ഉടന്‍ തന്നെ മറ്റു ബാങ്കുകളും ഇത് പിന്തുടരുമെന്നാണ് പ്രതീക്ഷ. 

 

Author

Related Articles