Trading

തകര്‍ച്ച നേരിട്ട് സെന്‍സെക്‌സ്; 623.75 പോയിന്റ് ഇടിഞ്ഞ് 36,958ല്‍ ക്ലോസിങ്; തിരിച്ചടിയായത് വില്‍പന സമ്മര്‍ദ്ദം

ഈദ് അവധിയ്ക്ക് ശേഷം നടന്ന വ്യാപാരത്തില്‍ ഇക്വിറ്റി മാര്‍ക്കറ്റുകള്‍ രാവിലെ ഉണര്‍വ് കാട്ടിയെങ്കിലും അത് അധികം നീണ്ടു നിന്നില്ല. സെന്‍സെക്‌സ് 623.75 പോയിന്റ് ഇടിഞ്ഞ് 36,958.16ല്‍ എത്തി. നിഫ്റ്റി 183.8 പോയിന്റ് ഇടിഞ്ഞ് 10,925.85ല്‍ ക്ലോസ് ചെയ്തു. 37,755.16ലാണ് സെന്‍സെക്‌സ് വ്യപാരം ആരംഭിച്ചത്. വ്യാപാരം ആരംഭിച്ച് 15 മിനിട്ടിനകം സെന്‍സെക്‌സ് 100 പോയിന്റ് ഇടിയുകയായിരുന്നു.

വെള്ളിയാഴ്ച്ചയും വിപണിയില്‍ കാര്യമായ ഉണര്‍വുണ്ടായിരുന്നില്ല. റിലയന്‍സ്, ഒഎന്‍ജിസി, യെസ് ബാങ്ക് എന്നീ കമ്പനികള്‍ നേട്ടം കൊയ്തിരുന്നു. എന്‍ടിപിസി, ഭാരതി എയര്‍ടെല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ കമ്പനികളാണ് വന്‍ നഷ്ടം നേരിട്ടത്.

ബിഎസ്ഇയിലെ 797 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1648 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഇന്‍ഫ്ര, വാഹനം, ബാങ്ക് തുടങ്ങിയ വിഭാഗം ഓഹരികളിലെ കനത്ത വില്പന സമ്മര്‍ദമാണ് വിപണിയെ ബാധിച്ചത്.

Author

Related Articles