Trading

ലോക്ക്ഡൗണ്‍ നീട്ടിയതും കനത്ത വില്പന സമ്മര്‍ദവും വിപണിയുടെ കരുത്തു ചോര്‍ത്തി; സെന്‍സെക്സ് 1068.75 പോയിന്റ് നഷ്ടത്തില്‍

മുംബൈ: കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന് വിപണിയെ സ്വാധീനിക്കാനായില്ല. സെന്‍സെക്സ് 1068.75 പോയിന്റ് നഷ്ടത്തില്‍ 30028.98 ലും നിഫ്റ്റി 313.60 പോയിന്റ് താഴ്ന്ന് 8823.25 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 580 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1702 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികള്‍ക്ക് മാറ്റമില്ല.

ലോക്ക്ഡൗണ്‍ നീട്ടിയതും കനത്ത വില്പന സമ്മര്‍ദവും വിപണിയുടെ കരുത്തു ചോര്‍ത്തി. വിദേശ നിക്ഷേപകരും വ്യാപകമായി ഓഹരികള്‍ വിറ്റൊഴിഞ്ഞു. ഇന്‍ഡസിന്റ് ബാങ്ക്, സീ എന്റര്‍ടെയ്ന്‍മെന്റ്, ഐഷര്‍ മോട്ടോഴ്സ്, അള്‍ട്രടെക് സിമെന്റ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

സിപ്ല, ടിസിഎസ്, ഭാരതി ഇന്‍ഫ്രടെല്‍, ഇന്‍ഫോസിസ്, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി ഒഴികെയുള്ള വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ബാങ്ക് ആറുശതമാനം നഷ്ടത്തിലായി. ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 3-4ശതമാനം താഴ്ന്നു.

Author

Related Articles