നേട്ടമില്ലാതെ ഓഹരി സൂചികകള്‍: സെന്‍സെക്സ് 45.72 പോയിന്റ് നഷ്ടത്തില്‍
മുംബൈ: നേട്ടമില്ലാതെ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ക്ക് കാതോര്‍ത്തിരിക്കുകയാണ് നിക്ഷേപകര്‍. സെന്‍സെക്സ് 45.72 പോയിന്റ് നഷ്ടത്തില്‍ 34915.80 ലും നിഫ്റ്റി 10.30 പോയിന്റ് താഴ്ന്ന് 10,302.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1259 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1452 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 137 ഓഹരികള്‍ക്ക് മാറ്റമില്ല.
ബിപിസിഎല്‍, ഐഒസി, പവര്‍ഗ്രിഡ് കോര്‍പ്, സണ്‍ ഫാര്‍മ, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍ ക്ലോസ് ചെയ്തത്. ശ്രീ സിമെന്റ്സ്, മാരുതി സുസുകി, നെസ് ലെ, ഐസിഐസിഐ ബാങ്ക്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. വാഹനം, എഫ്എംസിജി സൂചികകള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഊര്‍ജം, ഫാര്‍മ, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ ഓഹരികളില്‍ വില്പന സമ്മര്‍ദം പ്രകടമായിരുന്നു.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍